Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അങ്ങിനെ, 65-ാം വയസില്‍ ബാലകൃഷ്ണന്‍ എംഎക്കാരനായി

ബാബു കോട്ടപ്പാറ by ബാബു കോട്ടപ്പാറ
Mar 16, 2025, 11:44 am IST
in Kerala

കാഞ്ഞങ്ങാട്: ഒപ്പം പഠിച്ചവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരുമെല്ലാമായി വിരമിക്കുമ്പോള്‍ ബാലകൃഷ്ണന്‍ 65-ാം വയസില്‍ ഏട്ടന്റെ ആഗ്രഹം സാധിച്ച് എംഎക്കാരനായി. പൊതുപ്രവര്‍ത്തകനും സേവാഭാരതിയുടെ സജീവ പ്രവര്‍ത്തകനുമായ മാവുങ്കാല്‍ പുതിയകണ്ടത്തിലെ ‘അനുഗ്രഹ’യില്‍ താമസിക്കുന്ന കെ. ബാലകൃഷ്ണനാണ് ബിരുദാനന്തര ബിരുദധാരിയായത്.

എസ്എസ്എല്‍സി കഴിഞ്ഞ് 39 വര്‍ഷത്തിന് ശേഷം 2015 ലാണ് പഠിക്കണമെന്ന മോഹം തോന്നിയത്. വിവരമറിഞ്ഞപ്പോള്‍ ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ സംഘചാലകും ആര്‍ക്കിടെക്റ്റുമായ ഏട്ടന്‍ കെ. ദാമോദരനാണ് പിജിക്കാരനായി കാണണമെന്ന് ആഗ്രഹം പറഞ്ഞത്. അങ്ങനെ 55-ാം വയസില്‍ വീണ്ടും പഠിച്ചുതുടങ്ങി. പ്ലസ്‌വണ്‍, പ്ലസ്ടു പരീക്ഷകള്‍ ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ നിന്നും തുല്യത എഴുതി ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. അതിന് ശേഷം സ്‌കോളര്‍ കോളജില്‍ പഠിച്ചാണ് ബിഎയും ബിരുദാനന്തര ബിരുദവും നേടിയത്.

നല്ല രീതിയില്‍ പഠിപ്പിക്കുകയും പ്രോത്സാഹനവും പിന്തണയും നല്‍കുകയും ചെയ്ത കാഞ്ഞങ്ങാട് സ്‌കോളര്‍ കോളജിലെ എല്ലാ അദ്ധ്യാപകര്‍ക്കും വിജയത്തില്‍ പങ്കുണ്ടെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. പിന്നെ ഏട്ടനും കുടുംബവും.

പഠിത്തം ഒരിക്കലും അവസാനിക്കുന്നില്ലെന്നും മനസ് വച്ചാല്‍ എല്‍എല്‍ബിക്കും പഠിക്കാമെന്ന് ബാലകൃഷ്ണന്‍ പറയുന്നു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പത്താം ക്ലാസുവരെ പഠിച്ചത്. പത്തില്‍ വിജയിച്ചെങ്കിലും തുടര്‍ന്ന് പഠിക്കാനായില്ല. അന്നത്തെ കാലത്ത് ഏട്ടനും അനിയനും ഒരുമിച്ച് ഉന്നതപഠനത്തിലേക്കെന്നത് കുടുംബത്തിന് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല.

അങ്ങനെ ഏട്ടന്‍ ബിരുദത്തിന് ചേര്‍ന്നപ്പോള്‍ അനിയന്‍ ഓട്ടുപാത്രനിര്‍മാണശാലയില്‍ പണിക്കുപോയി. ഓട്ടുപാത്ര പണിയെടുത്ത് കുടുംബം പുലര്‍ത്തിയ സി. കൃഷ്ണന്റെയും കല്യാണിയുടെയും മകന് അച്ഛന്റെ പാത പിന്തുടരേണ്ടിവന്നു. ഏഴാംതരത്തില്‍ പഠിക്കുമ്പോള്‍ തന്നെ അച്ഛന്‍ മരിച്ചു. പിന്നീട് ഓട്ടുപാത്ര പണിശാല മുന്നോട്ടുകൊണ്ടുപോയത് മൂത്ത ജ്യേഷ്ഠന്മാരായ നാരായണനും കുഞ്ഞമ്പുമായിരുന്നു. അമ്മയും ഏഴുമക്കളുമടങ്ങുന്ന കുടുംബത്തില്‍ ആണ്‍മക്കളെല്ലാം പണിക്കുപോയാലേ കുടുംബം പുലരൂ എന്നതായിരുന്നു സ്ഥിതി.

എങ്കിലും സഹോദരങ്ങളിലൊരാളായ ദാമോദരനെ പഠിപ്പിച്ചു. അദ്ദേഹം ബിരുദവും ആര്‍കിടെക്ട് കോഴ്സുമെല്ലാം പാസായി. ബാലകൃഷ്ണനാകട്ടെ, ഓട്ടുപാത്ര പണിശാലയില്‍ നിന്ന് സ്വര്‍ണപ്പണിയിലേക്കും പിന്നീട് ജൂവലറിയിലേക്കും തിരിഞ്ഞു. കുറച്ച് മാസം ഗള്‍ഫിലും ജോലി ചെയ്തു. നാട്ടില്‍ കാരുണ്യപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടു. ഇതിനിടയില്‍ ബിജെപി രാഷ്‌ട്രീയത്തില്‍ സജീവമായി. 2000-05 വര്‍ഷത്തില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡായ പുതിയകണ്ടത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞങ്ങാട് സേവാഭാരതിയുടെ ജനറല്‍ സെക്രട്ടറി, ഏച്ചിക്കാനം ബാലസദനം, അഭയം വൃദ്ധസദനം, ജനനി പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സംഘടനകളുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണിദ്ദേഹം.

Tags: educationMavunkalbalakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

Article

കേരളത്തിലെ യുവജനത നേരിടുന്ന വെല്ലുവിളികള്‍

പുതിയ വാര്‍ത്തകള്‍

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.