India

‘ഹിന്ദി നിങ്ങളുടെ ഭാഷ’, പവന്‍ കല്യാണിന്‌റെ പ്രതികരണത്തില്‍ പതിവുപോലെ തലയിട്ട് നടന്‍ പ്രകാശ്‌രാജ്

Published by

ചെന്നൈ: ഹിന്ദി ഭാഷയെക്കുറിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ നടത്തിയ പ്രതികരണത്തില്‍ പതിവു പോലെ തലയിട്ട് നടനും ഇടതു രാഷ്‌ട്രീയക്കാരനുമായ പ്രകാശ് രാജ് .
‘ചിലര്‍ സംസ്‌കൃതത്തെ വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സാമ്പത്തിക നേട്ടത്തിനായി തമിഴ്നാട് രാഷ്‌ട്രീയക്കാര്‍ ഹിന്ദിയെ എതിര്‍ക്കുമ്പോള്‍ അവരുടെ സിനിമകള്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്യാന്‍ അനുവദിക്കുന്നത് എന്തുകൊണ്ടാണ്? അവര്‍ക്ക് ബോളിവുഡില്‍ നിന്ന് പണം വേണം, പക്ഷേ ഹിന്ദി സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു – അത് ഏത് തരത്തിലുള്ള യുക്തിയാണ്?’ കാക്കിനാഡയിലെ പീതംപുരത്ത് പ്രസംഗിക്കവേ പവന്‍ കല്യാണ്‍ ഇങ്ങനെ ചോദിച്ചിരുന്നു. ഇതിനെതിരെയാണ് പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.
‘നിങ്ങളുടെ ഹിന്ദി ഭാഷ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. അത് മറ്റൊരു ഭാഷയെ വെറുക്കുന്നതിനെക്കുറിച്ചല്ല; അത് ആത്മാഭിമാനത്തോടെ നമ്മുടെ മാതൃഭാഷയെയും സാംസ്‌കാരിക സ്വത്വത്തെയും സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്. ആരെങ്കിലും ദയവായി ഇത് പവന്‍ കല്യാണ്‍ ഗാരുവിന് വിശദീകരിക്കുക എന്നാണ് പ്രതികരണം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by