ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്‌റ് ട്രംപ് യാത്രാവിലക്ക് ലക്ഷ്യമിടുന്ന രാജ്യങ്ങളുടെ മൂന്നിന പട്ടികയില്‍ റഷ്യയും. നിരോധനം ബാധകമാകുന്ന രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായാണ് കരട് നിര്‍ദേശത്തില്‍ വേര്‍തിരിച്ചിട്ടുള്ളത്. പൗരന്മാര്‍ക്ക് പ്രവേശനം പൂര്‍ണ്ണമായും വിലക്കുന്ന ഒരു ‘ചുവപ്പ്’ പട്ടിക; പ്രത്യേകിച്ച് ബിസിനസ്സ് ഇതര യാത്രക്കാര്‍ക്ക് തിരഞ്ഞെടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഒരു ‘ഓറഞ്ച്’ പട്ടിക; സുരക്ഷാ പോരായ്മകള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുള്ളതും എന്നാല്‍ പരിഹരിക്കുന്നതിന് 60 ദിവസത്തെ സമയപരിധി നല്‍കിയതുമായ രാജ്യങ്ങളുടെ ‘മഞ്ഞ’ പട്ടിക. 10 രാജ്യങ്ങളുടെ ‘ഓറഞ്ച്’ പട്ടികയില്‍ റഷ്യയെക്കൂടാതെ ബെലാറസ്, എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാന്‍മര്‍, പാകിസ്ഥാന്‍, സിയറ ലിയോണ്‍, ദക്ഷിണ സുഡാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: