മലപ്പുറം: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടച്ചുപൂട്ടിയ മലപ്പുറം മഞ്ചേരിയിലെ ഇസ്ലാം മതപരിവർത്തന കേന്ദ്രമായ സത്യസരണി രഹസ്യമായി പ്രവർത്തിക്കുന്നതായി സൂചന. മർകസുൽ ഹിദായ സത്യസരണിയുടെ പേരിൽ ധനശേഖരണം ആരംഭിച്ചിരിക്കുകയാണെന്നാണ് വിവരം . ഇതിന്റെ വിശദാംശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്ക് വച്ചിട്ടുമുണ്ട്.
സത്യസരണിയുടെ പ്രവർത്തനത്തിന് ഉദാരമായി സംഭാവന ചെയ്യുക എന്ന തരത്തിലാണ് പ്രചാരണം. ഗൂഗിൾ പേ നമ്പറും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നൽകിയിട്ടുണ്ട്. സത്യസരണി മുൻപ് നടത്തിയ പരിപാടിയുടെ ചിത്രങ്ങളും വിശദീകരണവും ഒപ്പം മാർച് 16 ന് സത്യസരണി ദഅവ സമ്മേളനം നടത്തുന്നതായും പോസ്റ്റുകളിൽ പറയുന്നു. സമ്മേളനത്തിൽ പങ്കെടുക്കാൻ മുൻ കൂട്ടി ബുക്ക് ചെയ്യണമെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന പ്രവർത്തന കേന്ദ്രമായിരുന്നു സത്യസരണി . കഴിഞ്ഞ ഒക്ടോബറിലാണ് സത്യസരണി അടക്കമുള്ള പിഎഫ്ഐയുടെ സ്വത്ത് വകകൾ കേന്ദ്ര എജൻസികൾ കണ്ടുകെട്ടി പ്രവർത്തനം അവസാനിപ്പിച്ചത്.
സത്യസരണിയുടെ അടച്ചു പൂട്ടലിന് വഴികാട്ടിയത് സിദ്ദീഖ് കാപ്പൻ പ്രതിയായ ഹത്രാസ് കലാപ ഗൂഢാലോചന കേസായിരുന്നു. സത്യസരണി ഉൾപ്പെടെ നിരോധിത സംഘടനയുടെ 56 കോടി രൂപയുടെ സ്വത്തുകളാണ് ഇഡി കണ്ടുകെട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: