പട്ന : ഈ വർഷം ഇന്ന് രാജ്യമെമ്പാടും ഹോളി ആഘോഷിക്കും. മുസ്ലീം മാസമായ റംസാനും തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ ഹോളി ആഘോഷിക്കുന്നതിനെച്ചൊല്ലി ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ സംഘർഷം ഉടലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബിഹാറിലെ ദർഭംഗ മേയർ അഞ്ജും ആര ജില്ലാ ഭരണകൂടം വഴി സമാധാന സമിതിയുടെ യോഗം വിളിച്ചുചേർത്ത് ഒരു പ്രസ്താവന ഇറക്കി. അത് വേറൊന്നുമല്ലായിരുന്നു ഹോളി ആഘോഷങ്ങൾ ഉച്ചയ്‌ക്ക് 12:30 മുതൽ 2 വരെ നിർത്തണമെന്നാണ് മേയർ ആര താമസക്കാരോട് അഭ്യർത്ഥിച്ചത്. കാരണമായി ചൂണ്ടിക്കാട്ടിയത് വെള്ളിയാഴ്ച നമസ്കാരത്തിന്റെ ഷെഡ്യൂൾ മാറ്റിവയ്‌ക്കാൻ കഴിയില്ല എന്നതാണ്. അതിനാൽ ഹോളി ആഘോഷങ്ങൾക്കിടയിൽ രണ്ട് മണിക്കൂർ ഇടവേള എടുക്കണമെന്നും അവർ നിർദ്ദേശിച്ചു.
കൂടാതെ ഹോളി ആഘോഷിക്കുന്നവർ പള്ളികളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും 2 മണിക്കൂർ വിട്ടുനിൽക്കണമെന്നും നിർദ്ദേശിച്ചു. അതേ സമയം മുൻകാലങ്ങളിൽ പലതവണ ഹോളിയും റംസാനും ഒരുമിച്ച് ആഘോഷിച്ചിട്ടുണ്ട്. ഈ നാഹചര്യത്തിൽ മേയറുടെ പ്രസ്താവന ഏറെ വിവാദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: