കൊച്ചി: കിടപ്പുരോഗിയായ അച്ഛനെ മകന്‍ ചവിട്ടിക്കൊന്നതായി പോലീസ് കണ്ടെത്തി. പെരുമ്പാവൂര്‍ ചേലാമറ്റം സ്വദേശി ജോണി(67)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മെല്‍ജോ പോലീസ് പിടിയിലായിട്ടുണ്ട്.
റ്റിബി രോഗിയായ അച്ഛന്‍ മരിച്ചതായി ബുധനാഴ്ചയാണ് സഹോദരിയെ മെല്‍ജോ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കളെല്ലാം സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് വാരിയെല്ലിലെ ഒടിവുകള്‍ കണ്ടെത്തിയത്. മദ്യപിച്ച് വീട്ടിലെത്തിയ ശേഷം അച്ഛനെ ചവിട്ടിയതായി മെല്‍ജോ പോലീസിനോട് സമ്മതിച്ചു. മദ്യലഹരിയിലാണ് സംഭവമെന്നും മെല്‍ജോ കുറ്റം സമ്മതിച്ചതായും പെരുമ്പാവൂര്‍ പോലീസ് അറിയിച്ചു. കൊലക്കുറ്റം ചുമത്തി മെല്‍ജോയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: