ന്യൂദല്‍ഹി: തമിഴ് ഒരു ‘കാട്ടുമിറാണ്ടി’ ഭാഷയാണ് എന്നു പറഞ്ഞ് അപമാനിച്ചയാളുടെ ഫോട്ടോ പാര്‍ട്ടി ഓഫീസുകളില്‍ വെച്ച് ആരാധിക്കുന്നവരാണ് ഡിഎംകെക്കാരെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ബാര്‍ബേറിക് അഥവാ അപരിഷ്‌കൃതം എന്നതിന്റെ തമിഴ് വാക്കാണ് കാട്ടുമിറാണ്ടി. തമിഴിനെ കാട്ടുമിറാണ്ടി ഭാഷയെന്ന് വിളിച്ച് അപമാനിച്ചത് പെരിയാര്‍ എന്ന് വിളിക്കുന്ന ഇ.വി രാമസ്വാമി നായ്‌ക്കരാണ്. ലോക്‌സഭയില്‍ സംസാരിക്കവേയാണ് പെരിയാറിന്റെ പഴയ പ്രസ്താവനകള്‍ ഡിഎംകെയെ നിര്‍മ്മലാ സീതാരാമന്‍ ഓര്‍മ്മിപ്പിച്ചത്.
ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ഡിഎംകെ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് തമിഴിനെ അപമാനിച്ചവരെ ഡിഎംകെ പൂജിച്ചു നടക്കുന്ന കാര്യം ഓര്‍മ്മിപ്പിച്ചത്. തമിഴിനെ അപമാനിച്ചയാളുടെ ഫോട്ടോയിലും പ്രതിമയിലും മാല ചാര്‍ത്തി തൊഴുതു നടക്കുന്നവരാണ് ഡിഎംകെ. പാര്‍ലമെന്റിലെ ഡിഎംകെ ഓഫീസില്‍ പോലും അയാളുടെ ഫോട്ടോ വെച്ച് ഡിഎംകെക്കാര്‍ ആരാധിക്കുന്നുവെന്നും നിര്‍മ്മല പരിഹസിച്ചു. അപരിഷ്‌കൃതമായ സമരം നടത്തുകയാണ് ഡിഎംകെക്കാര്‍ എന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞതിനാണ് കേന്ദ്രമന്ത്രിക്കെതിരെ ഡിഎംകെ വലിയ പ്രതിഷേധമുയര്‍ത്തിയത്. തമിഴ് ഭാഷയെ തന്നെ അപരിഷ്‌കൃതം എന്ന് വിളിച്ച പെരിയാറിനെ പൂജിക്കുന്നവരുടെ ഇരട്ടത്താപ്പ് നിര്‍മ്മലാ സീതാരാമന്‍ സഭയില്‍ ചൂണ്ടിക്കാട്ടിയത് ഡിഎംകെയ്‌ക്ക് നാണക്കേടായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക