Kerala

റിസർവ് ബാങ്കിലും പച്ചവെളിച്ചം; വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്തത് മദനി പ്രതിയായ യുഎപിഎ കേസിലെ കൂട്ടുപ്രതി കെ.കെ ഷാഹിന

Published by

കൊച്ചി: റിസർവ് ബാങ്ക് കൊച്ചി റീജണൽ ഓഫിസിലെ വനിതാ ദിനാഘോഷം മാധ്യമ പ്രവർത്തക കെ.കെ.ഷാഹിന ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ.
മദനി പ്രതിയായ യുഎപിഎ കേസിൽ കൂട്ടുപ്രതിയായി ബെംഗളുരു എൻഐഎ കോടതിയിൽ വിചാരണ നേരിടുന്ന ഷാഹിനയെ ഭരണഘടനാ സ്ഥാപനമായ റിസർവ് ബാങ്കിന്റെ ചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിച്ചത് എങ്ങനെ

റിസർവ് ബാങ്ക് വനിതാ ദിനാഘോഷം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്ന ചിത്രങ്ങൾ ഷാഹിന തന്നെയാണു പുറത്തു വിട്ടത്. നിലവിളക്കു കൊളുത്താൻ പറ്റില്ലെന്ന ഷാഹിനയുടെ പ്രശ്നം പരിഹരിച്ചാണ് കേക്കു മുറിച്ച് ഉദ്ഘാടനം നടത്തിയത്.

റിസർവ് ബാങ്ക് കൊച്ചി ഓഫിസിൽ പച്ച വെളിച്ചം പിടി മുറുക്കിയോ എന്ന ചോദ്യമാണ് ഉയരുന്നത്. യുഎപിഎ കേസ് പ്രതിയെ മുഖ്യാതിഥിയാക്കിയതിനെതിരെ റിസർവ് ബാങ്ക് ഗവർണർക്കും കേന്ദ്ര ധനമന്ത്രിക്കും പരാതികൾ പ്രവഹിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by