കോയമ്പത്തൂര്‍ : ലോകത്തിലെ ഏറ്റവും ക്രൂരനായ ഏകാധിപതിയായ അഡോള്‍ഫ് ഹിറ്റ്ലറുടെ പേരില്‍ റോഡുകളുണ്ടോ? ഹിറ്റ്ലര്‍ നഗര്‍ ഉണ്ടോ? പട്ടണങ്ങളുണ്ടോ? ഈദി അമീന്റെ പേരില്‍ റോഡുകളും നഗരങ്ങളും ഉണ്ടോ? ഈദി അമീന് റോഡ് ഉണ്ടോ? പക്ഷെ ഭാരതത്തെ ആക്രമിക്കാനെത്തിയ ക്രൂരന്മാരായ ഇസ്ലാം ചക്രവര്‍ത്തിമാരുടെ പേരില്‍ റോഡും പട്ടണങ്ങളും ഉണ്ട്. ഔറംഗബാദും ടിപ്പുസുല്‍ത്താന്‍ റോഡും ഭക്ത്യാര്‍പൂറും അഹമ്മദ് നഗറും ഉണ്ടെന്നും സദ്ഗുരു ജഗ്ഗിവാസുദേവ്.
ലക്ഷക്കണക്കിന് പേരെ വംശഹത്യയുടെ പേരില്‍ ക്രൂരമായി കൊലപ്പെടുത്തിയ ഏകാധിപതിയാണ് ജര്‍മ്മനിയിലെ ഹിറ്റ് ലര്‍. അതുപോലെ മനുഷ്യനെപ്പോലും തിന്നുന്ന ക്രൂരനായ ഉഗാണ്ട എന്ന രാജ്യത്തിലെ പട്ടാളമേധാവിയായിരുന്നു ഈദി അമീന്. ഇവരുടെ രണ്ടുപേരുടെയും പേരില്‍ സ്ഥലങ്ങളോ, റോഡുകളോ ഇല്ലെന്നിരിക്കെ എങ്ങിനെയാണ് വിദേശമണ്ണില്‍ നിന്നും ഭാരതത്തില്‍ എത്തി ഹിന്ദുസ്ത്രീകളെ അപമാനിക്കുകയും പുരുഷന്മാരെ കൊലപ്പെടുത്തുകയും ഹിന്ദുക്ഷേത്രങ്ങള്‍ കൊള്ളയടിച്ചതിന് ശേഷം നശിപ്പിക്കുകയും ചെയ്ത ഇസ്ലാം ഭരണാധികാരികളുടെ പേര് ഭാരതത്തിലെ സ്ഥലങ്ങള്‍ക്കും റോഡുകള്‍ക്കും നല്‍കിയത്?
ഭാരതത്തിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും പതിനായിരക്കണക്കിന് ഹിന്ദുക്കളെ കൊലപ്പെടുത്തുകയും മതം മാറ്റുകയും ഹിന്ദുസ്ത്രീകളെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം മുസ്ലിങ്ങളെ വിവാഹം കഴിപ്പിക്കുകയും ചെയ്ത ഇസ്ലാം ചക്രവര്‍ത്തിമാരുടെ പേരുകള്‍ ഭാരതത്തിലെ വിവിധസ്ഥലങ്ങള്‍ക്ക് നല്‍കിയത് എന്തിനെന്ന് സദ്ഗുരു. അദ്ദേഹത്തിന്റെ ഒരു വീഡിയോയിലാണ് ഈ ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്.
ടിപ്പുസുല്‍ത്താന്‍ മലബാര്‍ പ്രദേശത്ത് കൊന്നത് ചുരുങ്ങിയത് 10,000 ഹിന്ദുക്കളെയാണെന്ന് ടിപ്പുസുല്‍ത്താന്റെ മകന് അംഗീകരിച്ച ചരിത്രപുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സദ്ഗുരു ജഗ്ഗിവാസുദേവ്. ലക്ഷത്തിലധികം ഹിന്ദുക്കളാണ് ടിപ്പുസുല്‍ത്താന്റെ നിര്‍ബന്ധത്തില്‍ മുസ്ലിങ്ങളായി മാറിയത്. അന്ന് ഹിന്ദു സ്ത്രീകളോട് മുസ്ലിങ്ങളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടിരുന്നു. അവരുടെ ഭര്ത്താക്കന്മാര് കൊല്ലപ്പെട്ട അതേ ദിവസം തന്നെയാണ് ഭാര്യമാരോട് മറ്റുള്ളവരെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടത്. അവര്‍ അതിന് സമ്മതിച്ചില്ലെങ്കിലോ ചുട്ടുപഴുത്ത ഇരുമ്പാണ് സ്ത്രീകളുടെ ശരീരത്തില്‍ കയറ്റിയിരുന്നത്. ഈ ടിപ്പുവിന്റെ പേര് എന്തിനാണ് സ്ഥലങ്ങള്‍ക്ക് നല്‍കിയത്? – ജഗ്ഗി വാസുദേവ് ചോദിക്കുന്നു.
അലാവുദ്ദീന്‍ ഖില്‍ജിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനാണ് റാണി പത്മാവതിയും ആയിരക്കണക്കിന് സ്ത്രീകളും കിണറ്റില്‍ ചാടി സ്വയം ആത്മാഹുതി ചെയ്തത്. മാനം രക്ഷിക്കാനായിരുന്നു ഇത്.. കുത്തബ് ദീന് ഐബക് നൂറുകണക്കിന് സ്ത്രീകളെ കൊല്ലുകയും ജെയിന് ക്ഷേത്രങ്ങളും ഹിന്ദുക്ഷേത്രങ്ങളും നശിപ്പിച്ച് അവയില്‍ നിന്നും ഉണ്ടാക്കിയെടുത്തതാണ് കുത്തബ് മിനാര്‍. – സദ്ഗുരു പറയുന്നു.
ഇതുപോലെ തന്നെയാണ് നളന്ദ എന്ന ഭാരതത്തിലെ ഏറ്റവും പുരാതന ലൈബ്രറിയിലെ 90ലക്ഷത്തോളം പുസ്തകങ്ങള്‍ കത്തിച്ചുകളഞ്ഞ ഭക്ത്യാര്‍ഖില്‍ജിയെന്ന ക്രൂരനായ ഇസ്ലാം പട്ടാളമേധവിയുടെ പേരില്‍ ഭക്ത്യാര്‍പൂര്‍ എന്ന സ്ഥലപ്പേരുണ്ട്. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പുരുഷന്മാരെ കൊന്നൊടുക്കുകയും ചെയ്ത ക്രൂരന്മാരായ ഇസ്ലാമിക ഭരണാധികാരികളുടെ പേരില്‍ ഭാരതത്തില്‍ പതിനായിരക്കണക്കിന് സ്ഥലങ്ങള്‍ അറിയപ്പെടുന്നു. മറ്റുമനുഷ്യരോട് ഇത്രയ്ക്കും ക്രൂരതകള്‍ കാട്ടിയ ഭരണാധികാരികളെ വാഴ്ത്തിപ്പാടാന് പാടില്ല. ഇത് പരിഹരിക്കാന്‍ ഭാവിയിലെ ഭരണാധികാരികള്‍ക്ക് സാധിക്കട്ടെ.- സദ്ഗുരു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: