ആലപ്പുഴ: ചേർത്തലയിലെ ഹോട്ടലിൽ ഡിവൈഎഫ്ഐ നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ്, സിപിഎം മുൻ ലോക്കൽ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ മകൻ എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്.
രണ്ട് ദിവസം മുമ്പ് നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം പുറം ലോകം അ റിയുന്നത്. മേശ തുടയ്‌ക്കുമ്പോൾ വെള്ളം വീണെന്ന് പറഞ്ഞ് ആദ്യം മുൻ ലോക്കൽ സെക്രട്ടറി അഡ്വ. സുരരാജ് ജോലിക്കാരനെ തല്ലുകയായിരുന്നു. പിന്നാലെ ജീവനക്കാർ ഒന്നിച്ച് ചേർന്ന് മൂന്ന് യുവനേതാക്കളെയും മർദ്ദിച്ചു. സംഭവം പറഞ്ഞ് തീർത്തതിനാൽ പോലീസ് കേസെടുത്തില്ല.
മൂന്ന് നേതാക്കളും അഭിഭാഷകരാണ്. അഡ്വ. സുരരാജ് നിലവിൽ ബാർ അസോസിയേഷൻ നേതാവ് കൂടിയാണ്. മീൻ വിഭവങ്ങൾക്ക് പ്രസിദ്ധമായ ചേർത്തല എക്സ റേ ജംഗ്ഷനിലെ ഭക്ഷണശാലയിലാണ് സംഘർഷമുണ്ടായത്. സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദിന്റെ മകൻ ബാലസുബ്രഹ്മണ്യൻ, കഞ്ഞിക്കുഴി ഡിവൈ എഫ് ഐ ബ്ലോക്ക് പ്രസിഡൻ്റ് വിനീഷ് വിജയൻ എന്നിവരാണ് ദൃശ്യങ്ങളിലുള്ള മറ്റ് നേതാക്കൾ.
സംസ്ഥാന സമ്മേളനം നടക്കുന്ന സമയമായതിനാൽ മറ്റ് പ്രശ്നങ്ങളിലേക്ക് കടക്കരുതെന്ന് ഹോട്ടൽ ഉടമയോട് സിപി എം നേതാക്കൾ പറഞ്ഞതിനാൽ കേസെടുക്കാതെ പ്രശ്നം പറഞ്ഞു തീർക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: