Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആശാവര്‍ക്കര്‍മാര്‍ക്കായി ശബ്ദമുയര്‍ത്തി ബിജെപി എംപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 08:16 am IST
in India

ന്യൂദല്‍ഹി: രാജ്യത്തുടനീളമുള്ള ആശാവര്‍ക്കര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് ബിജെപി. ഇന്നലെ രാജ്യസഭയില്‍ ശൂന്യവേളയിലാണ് വിഷയം അവതരിപ്പിക്കപ്പെട്ടത്. ഹരിയാനയില്‍ നിന്നുള്ള ബിജെപി എംപിയും ദേശീയ വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയുമായ രേഖ ശര്‍മയാണ് വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

ആശാവര്‍ക്കര്‍മാരുടെ വിലമതിക്കാനാകാത്ത സേവനത്തിന് തുല്യമായി ഇന്‍സെന്റീവിന് പുറമേ പ്രതിമാസം നിശ്ചിത ശമ്പളം നല്കണമെന്ന് രേഖ ശര്‍മ ആവശ്യപ്പെട്ടു. വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഭാഗമാക്കി അവരുടെ ഭാവി സുരക്ഷിതമാക്കണം. ഇന്‍സെന്റീവ് താമസമില്ലാതെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വ്യവസ്ഥാപിത സംവിധാനമൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നമ്മുടെ ഗ്രാമീണ, സാമൂഹ്യ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ലാണ് ആശാവര്‍ക്കര്‍മാരെന്ന് രേഖ അഭിപ്രായപ്പെട്ടു. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടെ നിര്‍ണായക കണ്ണിയായി അവര്‍ പ്രവര്‍ത്തിക്കുന്നു. മാതൃ- ശിശു ആരോഗ്യ സേവനങ്ങള്‍, പ്രതിരോധ കുത്തിവയ്‌പ്, രോഗ പ്രതിരോധ നടപടികള്‍, വിവിധ ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള പ്രധാന ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് അവരുടെ ഉത്തരവാദിത്തത്തിലാണ്. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഒഴിച്ചുകൂടാനാകാത്ത പങ്കു വഹിക്കുന്നുണ്ടെങ്കിലും, ആശാവര്‍ക്കര്‍മാര്‍ക്ക് അവരുടെ ജോലിയുടെ പ്രാധാന്യത്തിനനുസരിച്ചുള്ള ഓണറേറിയം ലഭിക്കുന്നില്ല. നിശ്ചിത ശമ്പളമില്ലാതെ അക്ഷീണം ജോലി ചെയ്യുന്നു, പലപ്പോഴും വൈകിയാണ് അപര്യാപ്തമായ വേതനം ലഭിക്കുന്നത്. പെന്‍ഷന്‍, ആരോഗ്യ സംരക്ഷണ സംവിധാനം, ഇന്‍ഷുറന്‍സ്, പ്രസവാനുകൂല്യം തുടങ്ങിയ അവശ്യ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളില്ല. ഇത് അവരെ ദുര്‍ബലരും സാമ്പത്തികമായി അരക്ഷിതരുമാക്കി. കൊവിഡ് 19 കാലത്ത് ആരോഗ്യ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും വീടുതോറുമുള്ള സ്‌ക്രീനിങ്ങിലും ബോധവത്കരണത്തിലും കുത്തിവെയ്‌പ്പ് ഉറപ്പാക്കുന്നതിലും ആശാവര്‍ക്കര്‍മാര്‍ മുന്‍നിര പങ്കു വഹിച്ചു, പലപ്പോഴും വലിയ വ്യക്തിഗത അപകട സാധ്യതകള്‍ ഏറ്റെടുത്തായിരുന്നു ഇത്. ആശാവര്‍ക്കര്‍മാരുടെ ദീര്‍ഘകാലമായുള്ള പ്രശ്നപരിഹാരങ്ങള്‍ക്കുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം. ആശാവര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്റീവിനു പുറമേ പ്രതിമാസം നിശ്ചിത ശമ്പളം നല്കണം. അവരുടെ വിലമതിക്കാനാകാത്ത സേവനങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും രേഖ ആവശ്യപ്പെട്ടു.

ആശാവര്‍ക്കര്‍മാരുടെ ഭാവി സുരക്ഷിതമാക്കുന്നതിന് ഇഎസ്ഐ, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പരിധിയില്‍ അവരെ കൊണ്ടുവരണം. അവരുടെ വേതനം ഇടയ്‌ക്കിടെ അവലോകനം ചെയ്യുന്നതിനും വേതനം കിട്ടുന്നതിലെ താമസവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനും വ്യവസ്ഥാപിത സംവിധാനമുണ്ടാക്കണം. സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ അവര്‍ രാഷ്‌ട്രത്തെ സേവിക്കുന്നത് തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ശമ്പളം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ണായക നടപടികള്‍ കൈക്കൊള്ളണമെന്നും രേഖ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരും കേരളത്തിലെ ആശാവര്‍ക്കര്‍മാരുടെ സമരം സംബന്ധിച്ച് സഭയില്‍ സംസാരിച്ചു.

 

Tags: Asha workersBJP MP Rekha Sharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമരം ന്യായമായിരുന്നെന്ന് പിണറായി സര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നുവെന്ന് ആശ വര്‍ക്കേഴ്‌സ്

തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയില്‍ മുടി മുറിച്ചും തലമുണ്ഡനം ചെയ്തും സമരം ചെയ്ത ആശാവര്‍ക്കര്‍മാര്‍. പക്ഷെ പിണറായി സര്‍ക്കാര്‍ ഇവരുടെ സമരം അവഗണിക്കുകയായിരുന്നു.ഇപ്പോള്‍ കേന്ദ്ര ഇവരുടെ ആനൂകൂല്യം 1500 രൂപ വര്‍ധിപ്പിച്ചു.
Kerala

ആശാ വര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്‍റീവും വിരമിക്കല്‍ ആനുകൂല്യവും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; 1500 രൂപ കൂട്ടി

Editorial

അവര്‍ക്ക് ആവശ്യത്തിന്, ആശമാര്‍ക്ക് നിരാശ

Kerala

ആശാപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു, രാപകല്‍ സമരം തുടരും

Kerala

കൊതുകിനെ കൊല്ലാന്‍ വേറെ കൂലി വേണമെന്ന് ആശമാര്‍, എങ്കില്‍ കൊല്ലാതെ വിട്ടേക്കെന്ന് ആരോഗ്യ മന്ത്രി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.