നോയിഡ : മഹാറാണ പ്രതാപ് സിങിനെയും ഛത്രപതി ശിവാജി മഹാരാജിനെയും വാനോളം പ്രകീർത്തിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നോയിഡയിൽ മഹാറാണ പ്രതാപിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” അക്ബറിനെ പരാജയപ്പെടുത്തിയ യഥാർത്ഥ നായകൻ മഹാറാണ പ്രതാപ് ആണ്. ഔറംഗസീബിനെ വേദനാജനകമായ തോൽവിയിലേക്ക് തള്ളിവിട്ട ഛത്രപതി ശിവാജി മഹാരാജാണ് യഥാർത്ഥ നായകൻ. ഔറംഗസീബിന് കഴിയില്ല, ഛത്രപതി ശിവാജി മഹാരാജിന് മാത്രമേ യഥാർത്ഥ നായകൻ ആകാൻ കഴിയൂ,”- മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഇതിനു പുറമെ ദേശീയ നായകന്മാരെ ബഹുമാനിക്കാൻ കഴിയാത്തവർ ഒരുതരം മാനസിക വിഭ്രാന്തി അനുഭവിക്കുന്നവരാണ്. അവർക്ക് ചികിത്സ ആവശ്യമാണെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മിയുടെ പേര് പരാമർശിക്കാതെ യോഗി ആദിത്യനാഥ് പറഞ്ഞു.
കൂടാതെ സനാതന ധർമ്മത്തെയും ഇന്ത്യയെയും അതിന്റെ സംസ്കാരത്തെയും നശിപ്പിക്കാൻ ശ്രമിച്ചവർക്കും, നമ്മുടെ പാരമ്പര്യങ്ങളെ ചവിട്ടിമെതിക്കാൻ ഗൂഢാലോചന നടത്തിയവർക്കും ഒരിക്കലും ഇന്ത്യയുടെ ദേശീയ നേതാക്കളാകാൻ കഴിയില്ല. രാഷ്‌ട്രത്തിനും ധർമ്മത്തിനും വേണ്ടി എന്തെങ്കിലും സമർപ്പിച്ചവരെ നാം നമ്മുടെ ദേശീയ നേതാക്കളായി കണക്കാക്കുന്നു. അതുകൊണ്ടാണ് മഹാറാണ പ്രതാപ്, ഛത്രപതി ശിവാജി മഹാരാജ്, ഗുരു ഗോബിന്ദ് സിംഗ് എന്നിവരുടെ സംഭാവനകൾ അവിസ്മരണീയമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ഇന്ത്യൻ ചരിത്രവും പാരമ്പര്യങ്ങളും അറിയാത്തവർക്ക് ഇന്ത്യൻ സംസ്കാരവും മനസ്സിലാകില്ല. ആ ആളുകളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാനാവില്ല. ഇന്നും അവർ കിണറ്റിലെ തവളകളെപ്പോലെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. എല്ലാവരും മഹാകുംഭ പർവ്വത്തെ ഓർക്കണം. ഹിന്ദു വിരുദ്ധർ മഹാകുംഭ പർവ്വത്തെക്കുറിച്ച് നെഗറ്റീവ് പ്രചരണം നടത്തിയിരുന്നപ്പോൾ ഭക്തരായ ഹിന്ദുക്കൾ അത്തരം ആളുകൾക്ക് തക്കതായ മറുപടിയാണ് നൽകിയത്. ഒഴുകുന്ന വെള്ളവും നടക്കുന്ന യോഗികളും ഒരിക്കലും മലിനമല്ല. അവർ ഒരിക്കലും അശുദ്ധരാകില്ലെന്നും യോഗി വ്യക്തമാക്കി.
കൂടാതെ ത്രിവേണിയിലെ മഹാസംഗമത്തെ ഒരു പവിത്രമായ വികാരത്തോടെയാണ് ഞാൻ നോക്കുന്നത്. അതേ പവിത്രമായ വികാരത്തോടെ, 66.3 കോടി ഭക്തർ പ്രയാഗ്‌രാജിലെത്തി അവരുടെ വിശ്വാസത്തിൽ നിന്ന് ആ വികാരം അനുഭവിച്ചുവെന്നും യോഗി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: