ഇസ്ലാമാബാദ് : ഒരു വശത്ത് പട്ടിണിയും ദാരിദ്രവും മറുവശത്ത് തീവ്രവാദവും പാകിസ്ഥാനെ വേട്ടയാടുകയാണ്. ഈ അവസരത്തിൽ ഒരു പ്രധാന നയപരമായ തീരുമാനമാനം രാജ്യം കൈക്കൊണ്ടുവെന്നാണ് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയം അഫ്ഗാൻ സിറ്റിസൺ കാർഡ് ഉടമകളോട് മാർച്ച് 31 നകം പാകിസ്ഥാൻ വിടണമെന്നും അല്ലാത്തപക്ഷം നാടുകടത്തൽ നേരിടേണ്ടിവരുമെന്നും പറഞ്ഞു.
രാജ്യത്തെ ജനങ്ങൾ പട്ടിണിയിലും ഭീകരവാദത്തിലും കഷ്ടപ്പെടുമ്പോൾ ഇതല്ലാതെ മറ്റൊരു മാർഗമില്ലെന്നാണ് ഭരണകൂടം ചിന്തിക്കുന്നതെന്നാണ് മധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അറിയിപ്പ് പ്രകാരം ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും താമസിക്കുന്ന അഫ്ഗാനിസ്ഥാൻ കാർഡ് ഉടമകളെ തിരിച്ചയയ്‌ക്കുമെന്നാണ് റിപ്പോർട്ട്.
അതേ സമയം തീവ്രവാദ പ്രവർത്തനങ്ങൾ കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിട്ടുണ്ട്. തീരുമാനപ്രകാരം എട്ട് ലക്ഷത്തിലധികം അഫ്ഗാനികളെ നാടുകടത്തുന്നതിന് കാരണമാകും. ഈ ആളുകൾക്ക് അഫ്ഗാനിസ്ഥാൻ പൗരത്വ കാർഡുകൾ ഉണ്ട്.
അവരെയെല്ലാം അഭയാർത്ഥികളായിട്ടാണ് പാകിസ്ഥാൻ തരംതിരിച്ചിരിക്കുന്നത്. രേഖകളില്ലാതെ 1000 അഫ്ഗാനികൾ പാകിസ്ഥാനിൽ അടുത്തിടെ അഭയം പ്രാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക