തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് റെയിൽവേ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. സ്‌പെഷ്യൽ ട്രെയിനുകൾക്ക് പുറമെ സ്ഥിരം ട്രെയിനുകൾക്ക് ചില താൽക്കാലിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. മാർച്ച് 13ന് പുലർച്ചെ 1.30ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ (06077) രാവിലെ 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരത്തുനിന്ന് 13ന് പകൽ 2.15ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ (06078) രാത്രി 7.40ന് എറണാകുളത്തെത്തും.
അധിക സ്റ്റോപ്പുകൾ (തീയതി, ട്രെയിൻ, താൽക്കാലിക സ്റ്റോപ്പ് എന്നീ ക്രമത്തിൽ)
സമയ പുനഃക്രമീകരണം
കന്യാകുമാരിയിൽ നിന്ന് 13ന് രാവിലെ 10.10നുള്ള മംഗളൂരു എക്സ്പ്രസ് (16525) ഒരു മണിക്കൂർ വൈകി 11.10നാകും പുറപ്പെടുക. 13ന് പകൽ 1.25ന് തിരുവനന്തപുരം നോർത്തിൽനിന്നുള്ള നാഗർകോവിൽ പാസഞ്ചർ (56310) 35 മിനിറ്റ് വൈകി പകൽ രണ്ടിനാകും പുറപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക