അഹമ്മദാബാദ് : വാസ്തവത്തില്‍ നരേന്ദ്രമോദി ഗോധ്ര കലാപം തടയാന്‍ ശ്രമിച്ച നേതാവായിരുന്നുവെന്ന് അഡ്വ. ജയശങ്കര്‍.
അന്ന് പൊലീസുകാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എല്ലാം ഗോധ്ര കലാപത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു. അതായിരുന്നു അപ്പോഴത്തെ ഗുജറാത്തിലെ സ്ഥിതിവിശേഷം. – അഡ്വ. ജയശങ്കര്‍ പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അഭിമുഖത്തിലായിരുന്നു ജയശങ്കറിന്റെ ഈ വെളിപ്പെടുത്തല്‍.
അന്ന് നരേന്ദ്രമോദി ഗുജറാത്ത് രാഷ്ട്രീയത്തിലെ മാസ് ലീഡര്‍ ആയിരുന്നില്ല. പട്ടേല്‍ സമുദായമായിരുന്നു ഗുജറാത്തിന്റെ പ്രധാനസമുദായങ്ങളില് ഒന്ന്. ഈ പട്ടേല്‍ കമ്മ്യൂണിറ്റിയെ കോണ്‍ഗ്രസുകാര്‍ അവരുടെ ഓരോ നയങ്ങള്‍ മൂലം അകറ്റിക്കളഞ്ഞു. ഇവരെ ബിജെപിയിലേക്ക് അടുപ്പിക്കുകയായിരുന്നു അന്നത്തെ ബിജെപി നേതാവ് കേശുഭായ് പട്ടേലും മോദിയും. വാസ്തവത്തില്‍ ഗുജറാത്ത് എന്ന സംസ്ഥാനം പലപ്പോഴും കലാപം നടക്കുന്ന സംസ്ഥാനമാണ്. 1967ല്‍ ഉണ്ടായ കലാപത്തില്‍ 2000 പേര് കൊല്ലപ്പെട്ടിരുന്നു. ഗോധ്ര കലാപം ഗുജറാത്തിലെ ഗ്രാമങ്ങളിലേക്ക് വരെ പടര്‍ന്നുപിടിച്ചിരുന്നു. മോദി ഈ കലാപം നിര്‍ത്താനാണ് ശ്രമിച്ചത്. കലാപം നടത്തിയത് തന്നെ മോദിയെ പുറത്താക്കാനായിരുന്നു. പക്ഷെ ഈ അവസരം മോദിയ്ക്ക് അനുഗ്രഹമായി മാറി. അല്ലെങ്കില്‍ മോദി അതിനെ ഒരു നേതാവെന്ന നിലയിലുള്ള തന്റെ വളര്‍ച്ചയ്ക്കായി ഉപയോഗപ്പെടുത്തി. – ജയശങ്കര്‍ പറഞ്ഞു.
ഗോധ്രകലാപം അങ്ങിനെ എളുപ്പം മറക്കാന്‍ കഴിയുന്ന ഒരു കലാപമാണോ എന്ന ജേണലിസ്റ്റിന്റെ ചോദ്യത്തിനോട് അല്പം പരിഹാസത്തോടെയാണ് അഡ്വ. ജയശങ്കര്‍ പ്രതികരിച്ചത്. ഗോധ്ര കലാപം മറക്കേണ്ടാത്തവര്‍ അത് ഓര്ത്തുവെയ്ക്കാമെന്നേയുള്ളൂ; അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല.
എന്തൊക്കെ സമരം നമുക്ക് ഓര്മ്മിയ്ക്കാനുണ്ട്. പുന്നപ്ര സമരം, കയ്യൂര്‍ സമരം. അതുപോലെ ഗോധ്രകലാപം ഓര്ത്തുവെയ്ക്കാമെന്നേയുള്ളൂ. വേറെ ഒരു പ്രയോജനവും ഇല്ല. മൂന്ന് തവണ പ്രധാനമന്ത്രിയായ മോദി ഇന്ന് ഇന്ത്യയിലെ ഏറ്റവും ശക്തനായ നേതാവാണെന്നും മോദിയുടെ അധികാരത്തിന് പരിധികളില്ലെന്നും അഡ്വ. ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: