കൊല്ലം ; കൊറ്റകുളങ്ങര ദേവീക്ഷേത്രത്തിൽ വച്ച് കേരള പോലീസിന്റെ ധാർഷ്ട്യം കണ്ട് ഭയന്ന കുഞ്ഞു കലാകാരി ഗംഗാ ശശിധരന്റെ പരിപാടി പട്ടാഴി ദേവീക്ഷേത്രത്തിൽ നടന്നു. കൊറ്റകുളങ്ങര ദേവീക്ഷേത്രത്തിൽ വയലിൻ വായിക്കുന്നതിനിടെയാണ് പത്തു വയസുകാരിയായ ഗംഗയുടെ പരിപാടി നിർത്തി വയ്‌പ്പിച്ച് , ലൈറ്റും സൗണ്ടും ഓഫാക്കിയത്.വായിച്ചു കൊണ്ടിരിക്കുന്ന പാട്ട് പൂർത്തീകരിക്കാൻ പോലും സമ്മതിക്കാതെയായിരുന്നു ധാർഷ്ട്യം .
അന്ന് ഗംഗയുടെ ഭയന്ന് വിറച്ച ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു . അതിനു പിന്നാലെയാണ് ഗംഗയെ പട്ടാഴിയിലേയ്‌ക്ക് ക്ഷണിച്ചു കൊണ്ടുള്ള പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത് . ‘ മോളു പട്ടാഴിയിലേയ്‌ക്ക് വാ , മോളുവിനെ ആരും ഭയപ്പെടുത്തില്ല , അതു പട്ടാഴിക്കാരുടെ വാക്ക് ‘ , സാരമില്ല മോളു പട്ടാഴി അമ്മയുടെ മുന്നിൽ നാളെ മനോഹരമായി മോൾക്ക് പ്രോഗ്രാം ചെയ്യാൻ സാധിക്കും. അമ്മ അനുഗ്രഹിക്കട്ടെ , എന്നീ പോസ്റ്റുകളാണ് വൈറലായത് .
പട്ടാഴി തനിക്ക് ഇഷ്ടപ്പെട്ടെന്നും പൊളിയാണെന്നും , ഇനിയും താൻ വരുമെന്നും , അന്ന് കൊറ്റകുളങ്ങരയിൽ പോലീസ് കയറി വന്നപ്പോൾ താൻ പേടിച്ചുവെന്നും ഗംഗ പറയുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: