Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഇന്ന് വനിതാദിനം; സീന ഓർക്കുന്നു, ആ മൂന്ന് ഓർക്കിഡുകളെ

ആദിത്യ തളിയാടത്ത്byആദിത്യ തളിയാടത്ത്
Mar 8, 2025, 02:18 pm IST
inKozhikode

കോഴിക്കോട്: 35 വർഷം മുൻപാണ് ഒരു പുഷ്പപ്രദർശനത്തിൽ രണ്ടുമാസത്തോളം പൂവിട്ട് നിൽക്കുന്ന ചെടികൾ സീന കണ്ടത്. എട്ടാം ക്ലാസുകാരിക്ക് അന്ന് തോന്നിയ കൗതുകമാണ് മൈലാമ്പാടി സ്വദേശി സീനയുടെ വീട്ടുമുറ്റത്തെ ഓർക്കിഡ് വസന്തം. അന്ന് അമ്മയോട് വാശിപിടിച്ച് വാങ്ങിയ മൂന്നു ഡെൻഡ്രോബിയം ഓർക്കിഡുകൾ ജീവിതത്തിന്റെ ഭാഗമാകുമെന്ന് സീന കരുതിയതേയില്ല. ഇന്ന് സീനയ്‌ക്ക് അത് വരുമാന മാർഗമാണ്, ഒപ്പം കുറേപ്പേർക്കും. എട്ടാം ക്ലാസുകാരിയുടെ കണ്ണിലെ കൗതുകം തന്നെയാണ് ഇന്നും സീനയ്‌ക്ക്. പൂക്കളുടെ നിറവും ഭംഗിയും ആസ്വദിച്ചും പൂവിടാത്തോരോടുള്ള ശകാരവുമെല്ലാമുണ്ട് സീനയുടെ ഓർക്കിഡ് പരിപാലനത്തിൽ. വിദേശ ഇനങ്ങൾ ഉൾപ്പെടെ നിറംകൊണ്ടും രൂപംകൊണ്ടും ആരെയും ആകർഷിക്കുന്ന രണ്ടായിരത്തോളം ഓർക്കിഡ് ചെടികളാണ് വീട്ടുമുറ്റത്ത് വിരിയിച്ചിരിക്കുന്നത്.

ഡെൻഡ്രോബിയം, ഫലനൊപ്‌സിസ്, മൊക്കാറ, വാൻഡ, ഒൻസിടിയം ഓർക്കിഡ് തുടങ്ങി രണ്ടായിരത്തോളം ഓർക്കിഡുകളാണ് മൈലാമ്പാടി ചൈത്രം വീട്ടിലെ നാലു സെന്റ് ഭൂമിയിലുള്ളത്. തായ്ലൻഡിൽ നിന്നാണ് ഓർക്കിഡുകൾ എത്തിക്കുന്നത്. 60 രൂപ മുതൽ 3000 രൂപ വരെ വിലയുള്ള ചെടികൾ സീനയുടെ തോട്ടത്തിലുണ്ട്. ഫറോക്ക് കരുവൻന്തിരുത്തിയിലെ വീട്ടിൽ നിന്ന് 25 വർഷം മുൻപ് കല്യാണം കഴിഞ്ഞ് ലൈറ്റ് പിങ്ക് രണ്ട് ഓർക്കിഡ് ചെടികളുമായാണ് മൈലാമ്പാടിയിലെ വീട്ടിലേക്ക് എത്തിയത്. പിന്നീട് ഭർത്താവ് ഡോ. സി.പി. ഷാജി അഞ്ചു വ്യത്യസ്ത നിറത്തിലുള്ള ഓർക്കിഡുകൾ സമ്മാനമായി നൽകുകയായിരുന്നു. തന്നെയും തന്റെ ഇഷ്ടങ്ങളെയും മനസ്സിലാക്കി സമ്മാനിച്ച ആ ഓർക്കിഡിന്റെ കഥ പറയുമ്പോൾ സീനയ്‌ക്ക് സന്തോഷവും അഭിമാനവുമാണ്. പിന്നീട് വ്യത്യസ്ത തരത്തിലും നിറത്തിലുമുള്ള ഓർക്കിഡുകൾ വേണമെന്ന് തോന്നി, അതിന് സ്വന്തമായി വരുമാനം വേണമെന്നും. ഇതോടെ ഇഷ്ടങ്ങൾ നേടിയെടുക്കാൻ ഇഷ്ടപ്പെട്ട മേഖലയെ ഉപയോഗിച്ചുകൂടാ എന്നായി ചിന്ത. തുടർന്ന് തൈകൾക്ക് ആവശ്യക്കാരെ കണ്ടെത്തി വില്പന ആരംഭിച്ചു. ആ പണം കൊണ്ട് കൂടുതൽ ഓർക്കിഡുകൾ വാങ്ങാൻ തുടങ്ങി. ഇപ്പോൾ ഡെൻഡ്രോബിയത്തിത്തന്നെ നൂറിലധികം വ്യത്യസ്ത ഇനങ്ങൾ ഉണ്ട്. ഫ്‌ളവർ ഷോകളിലടക്കം പങ്കെടുക്കാൻ തുടങ്ങിയതോടെ ആവശ്യക്കാരുടെ എണ്ണവും കൂടി. പലരും ഇത് പണക്കാരുടെ ചെടികൾ ആണെന്നും വലിയ വിലയാണെന്നും പറഞ്ഞു വാങ്ങാതെ മാറിനിന്നതോടെ 60 രൂപയുടെ ചെറിയ തൈകൾ അടക്കം ഉണ്ടാക്കി വിൽക്കാനും സീന ആരംഭിച്ചു.

കൂടുതലൊന്നും പരിപാലനവും ആവശ്യമില്ലാത്ത ചെടിയാണ് ഓർക്കിഡെന്ന് സീന പറയുന്നു. ഒരു മരത്തിൽ വെച്ച് കെട്ടിയാലും അത് വളരും. മറ്റു വളങ്ങൾ ഒന്നുമില്ലാതെ ചട്ടിയിൽ ഓട് കഷണവും കരിയും മാത്രമായും ഓർക്കിഡ് വളർത്താവുന്നതാണ്. ചെടി വാങ്ങാൻ എത്തുന്നവർക്ക് നടേണ്ട വിധവും വെള്ളം ഒഴിക്കേണ്ട രീതിയുമടക്കം പറഞ്ഞുകൊടുക്കും. ജില്ലയിലെ നിരവധി സ്ത്രീകൾക്ക് ഗാർഡൻ തുടങ്ങാനുള്ള പ്രേരണ നൽകി. ഭർത്താവ് ഫറോക്ക് ഇഎസ്‌ഐയിലെ ഓർത്തോസർജൻ ഡോ. സി.പി. ഷാജിയുടെയും വിദ്യാർത്ഥികളായ മക്കൾ ശ്രീപ്രിയ, ശ്രേയയുടെയും വലിയ പിന്തുണ കൂടി ഇതിനെല്ലാം പിന്നിലുണ്ടെന്ന് സീന പറയുന്നു. തൈത്തോടൻ ചന്ദ്രൻ-സാവിത്രി ദമ്പതികളുടെ മകളായ സീന എംകോം ബിരുദാനന്തര ബിരുദധാരിയാണ്.

Tags: Orchidflowersworld womens dayseena
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തോവാള
Kerala

ഓണപ്പൂക്കളത്തിന് നിറം പകരുന്ന തോവാള; അത്തം പിറക്കുമ്പോള്‍ പൂക്കുന്ന അതിര്‍ത്തിഗ്രാമം

ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ ദിനാഘോഷ പരിപാടിയില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സംസാരിക്കുന്നു
Kerala

അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് വനിതാ ദിനമാഘോഷിച്ചു

Kerala

സ്‌നേഹിക്കാന്‍ കഴിയുന്ന രാഷ്‌ട്രീയമാണ് നമ്മുടെ നാടിനാവശ്യമെന്ന് കവിയും എഴുത്തുകാരിയുമായ വൃന്ദ

Kerala

വീട്ടിലെ ആവശ്യത്തിന് കൊണ്ടുവന്ന പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കിയതിന് നോക്കുകൂലി ചോദിച്ച് സിഐടിയു പ്രവർത്തകർ, മന്ത്രി ഇടപെട്ടിട്ടും ഭീഷണി

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.