ചെന്നൈ: സനാതന ധര്‍മ്മത്തെ ഇല്ലാതാക്കണമെന്ന് ആഹ്വാനം ചെയ്യുന്ന മകനും ഹിന്ദുക്കള്‍ക്കെതിരെ നിരന്തരം നിലപാടെടുക്കുന്ന ഭര്‍ത്താവും; എന്നാല്‍ ക്ഷേത്രങ്ങള്‍ കയറിയിറങ്ങി പ്രാര്‍ത്ഥനയും വഴിപാടുമായി നടക്കുന്ന ദുര്‍ഗാ സ്റ്റാലിനെ കരുണാനിധി കുടുംബത്തിന്റെ വയറ്റിപ്പിഴപ്പ് ദ്രാവിഡ രാഷ്‌ട്രീയം ബാധിക്കുന്നില്ല. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്ന ദുര്‍ഗാ സ്റ്റാലിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മുഖ്യ പൂജാരിയായ സുബ്രഹ്‌മണ്യ അഡിഗയില്‍ നിന്ന് അനുഗ്രഹവും പ്രസാദവും വാങ്ങുന്ന ചിത്രങ്ങളടക്കമാണ് പുറത്തുവന്നത്. ദുര്‍ഗ്ഗയ്‌ക്കൊപ്പം സ്റ്റാലിന്റെ മറ്റു കുടുംബാംഗങ്ങളും മൂകാംബികയില്‍ ദര്‍ശനം നടത്താനെത്തിയിരുന്നു.
മുഖ്യമന്ത്രിയും ഡിഎംകെ നേതാവും ദ്രാവിഡ നേതാവുമായ എം.കെ സ്റ്റാലിനും മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും നിരന്തരം ഹിന്ദുക്കള്‍ക്കെതിരെ നിലപാടുകള്‍ എടുക്കുമ്പോഴും ദുര്‍ഗ സനാതന ധര്‍മ്മത്തിന്റെ വഴിയെയാണ് സഞ്ചാരം. കഴിഞ്ഞ വര്‍ഷം ദുര്‍ഗ ഗുരുവായൂരിലും സന്ദര്‍ശനം നടത്തിയിരുന്നു. ഭര്‍ത്താവും മകനും നിരന്തരം ചെയ്യുന്ന പാപങ്ങള്‍ക്ക് പരിഹാര കര്‍മ്മങ്ങളുമായാണ് ദുര്‍ഗ്ഗയുടെ ക്ഷേത്ര ദര്‍ശനങ്ങളെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ കമന്റുകളായി നിറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: