കൊച്ചി: ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടേത് സമീപകാലത്ത് നടന്നിട്ടുള്ള അവകാശ സമരങ്ങളില്‍ ഏറ്റവും ശ്രദ്ധേയവും ഐതിഹാസികവുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു. ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ബിജെപി സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണയന്നൂര്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശാ വര്‍ക്കര്‍മാരുടെ സമരത്തെ അവഹേളിക്കാനാണ് സിപിഎം ശ്രമിക്കുന്നത്, ഇത് പ്രതിഷേധാര്‍ഹമാണ്. പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും വാരിക്കോരി ശമ്പളം വര്‍ധിപ്പിച്ച പിണറായി സര്‍ക്കാര്‍ കാലോചിതമായി ഓണറേറിയത്തില്‍ വര്‍ധനവ് നല്‍കുക, ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചക്ക് പോലും തയ്യാറാകാത്തത് ഖേദകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്, അഡ്വ. ടി.പി. സിന്ധുമോള്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ഇന്‍ഡസ്ട്രിയല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ അനൂപ് അയ്യപ്പന്‍, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
എറണാകുളം ഗസ്റ്റ് ഹൗസ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ചിന് സംസ്ഥാന സമിതിയംഗങ്ങളായ വി.കെ. സുദേവന്‍, പദ്മജ എസ്. മേനോന്‍, ഫിഷര്‍മെന്‍ സെല്‍ സംസ്ഥാന സഹകണ്‍വീനര്‍ സുനില്‍ തീരഭൂമി, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോന്‍, മണ്ഡലം പ്രസിഡന്റുമാരായ അജിത് ആനന്ദന്‍, വിനോദ് വര്‍ഗീസ്, അഡ്വ. സ്വരാജ്, രതീഷ് കുമാര്‍ എന്‍.കെ, നേതാക്കളായ എന്‍.എല്‍. ജെയിംസ്. ഡോ. ജലജ ആചാര്യ, പ്രസ്റ്റി പ്രസന്നന്‍, ശിവകുമാര്‍ കമ്മത്ത്, കെ. വിശ്വനാഥന്‍, റാണി ഷൈന്‍, സുധ വിമോദ്, ഗോപു പരമശിവന്‍, ശശികുമാര മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: