ന്യൂദല്‍ഹി: ലണ്ടനില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നേര്‍ക്കുണ്ടായ ഖാലിസ്ഥാനി ആക്രമണ നീക്കത്തില്‍ കുറ്റക്കാര്‍ക്കെതിരെ ബ്രിട്ടന് സ്വീകരിക്കുന്ന നടപടികളെന്തെന്ന് നിരീക്ഷിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം. സംഭവത്തില്‍ ബ്രിട്ടന് അപലപിട്ടിച്ചുണ്ടെങ്കിലും അക്രമികള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നത് ഭാരതം വീക്ഷിക്കുന്നു, വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
വിദേശകാര്യ മന്ത്രിക്ക് നേര്‍ക്കുണ്ടായ ആക്രമണ നീക്കം കൂടുതല്‍ ഗൗരവമായി കാണേണ്ടതുണ്ട്. സുരക്ഷാ വീഴ്ചയുണ്ടായതില്‍ യുകെ അധികൃതരെ ആശങ്ക അറിയിച്ചിട്ടുണ്ട്. യുകെയില്‍ പ്രവര്‍ത്തിക്കുന്ന വിഘടനവാദ ഗ്രൂപ്പുകള്‍ വിദേശകാര്യമന്ത്രിക്കെതിരെ നടത്തിയ ആക്രമണ ശ്രമത്തെ ചെറുതായി കാണാനാവില്ല. യുകെയിലെ നയതന്ത്ര പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാവുന്നുണ്ട്. ജയശങ്കര്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണത്തെ അപലപിച്ചുള്ള യുകെയുടെ പ്രസ്താവന ആത്മാര്‍ത്ഥയുള്ളതാണോ എന്നത് മുന്‍ സംഭവങ്ങളിലെ നടപടികള്‍ എന്തെന്നതിനെ അടക്കം ആശ്രയിച്ചായിരിക്കുമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
ജനാധിപത്യ അവകാശങ്ങള്‍ എന്ന പേരില്‍ വിദേശരാജ്യങ്ങളില്‍ ഖാലിസ്ഥാനി വിഘടനവാദ ഗ്രൂപ്പുകള്‍ ഭാരതത്തിനെതിരെ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ അതിശക്തമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ അതാതു രാജ്യങ്ങള്‍ക്കെതിരെ സ്വീകരിക്കുന്നത്. ജയശങ്കറിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ കര്‍ശന നടപടികളുണ്ടായില്ലെങ്കില്‍ ഭാരതവും യുകെയും തമ്മിലുള്ള ബന്ധത്തില്‍ ഭിന്നതകള്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: