Kerala

നാടുവിട്ട പെൺകുട്ടികൾ വീടണയുന്നു : വിദ്യാര്‍ഥിനികളെ മുബൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിക്കുമെന്ന് പോലീസ്

കഴിഞ്ഞ ബുധനാഴ്ചയാണ് ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥിനികളെ കാണാതായത്. സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനികള്‍ പരീക്ഷ എഴുതാതെ കടന്നുകളയുകയായിരുന്നു

Published by

മുബൈ : താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ മുബൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിക്കുമെന്ന് പോലീസ്. പൂനെയില്‍ നിന്നും ഗരീബ് രഥ് എക്‌സ്പ്രസില്‍ വൈകുന്നേരത്തോടെ പോലീസ് വിദ്യാര്‍ഥിനികളുമായി മടങ്ങുകയും ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ തിരൂരിലെത്തുകയും ചെയ്യും.

അതേസമയം കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം. ഞങ്ങള്‍ പൂര്‍ണ്ണ സുരക്ഷിതരും സന്തോഷവതികളാണ്. ഭക്ഷണം കഴിച്ചു, രക്ഷിതാക്കളുമായി സംസാരിച്ചുവെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. പെണ്‍കുട്ടികളെ എത്രയും വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ച പോലീസിന് നന്ദിയുണ്ടെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥിനികളെ കാണാതായത്. സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനികള്‍ പരീക്ഷ എഴുതാതെ കടന്നുകളയുകയായിരുന്നു.

ട്രെയിന്‍ യാത്രക്കിടെ മുംബൈ പുനെയ്‌ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനില്‍ വെച്ചാണ് ആര്‍പിഎഫ് കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് ഫോണ്‍ ലൊക്കേഷനാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by