കോട്ടയം: പാറോലിക്കല്‍ സ്വദേശിനി ഷൈനിയും രണ്ട് പെണ്കുഞ്ഞുങ്ങളും ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിനെ (44) ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡു ചെയ്തു. ആദ്യഘട്ടത്തില്‍ നിസംഗരായിരുന്ന പൊലീസ്, ജനരോഷം ഉയരുകയും മനുഷ്യാവകാശ കമ്മിഷന് ഇടപെടുകയും ചെയ്തതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി നോബിയെ അറസ്റ്റ് ചെയ്തത്. ഷൈനിയും മക്കളായ പതിനൊന്നു വയസ്സുള്ള അലീനയ്ക്കും പത്തുവയസുള്ള ഇവാനുമൊപ്പം ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. വിവാഹമോചന കേസ് ഏറ്റുമാനൂര്‍ കോടതിയില്‍ നിലനില്‍ക്കെയാണ് അമ്മയുടെയും മക്കളുടെയും ആത്മഹത്യ. തൊടുപുഴ സ്റ്റേഷനില്‍ ഗാര്‍ഹിക പീഡനത്തിന് നോബിക്കെതിരെ ഷൈനി പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്ന് പരാതിയുണ്ട്. നോബിയുടെ ഫോണ്‍ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്ത് സൈബര്‍ സെല്ലിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: