Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എസ്എല്‍സി പരീക്ഷ: വിദ്യാഭ്യാസ വകുപ്പില്‍ കോടികളുടെ ധൂര്‍ത്ത്

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Mar 6, 2025, 11:12 am IST
in Kerala

മാവേലിക്കര: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നടക്കുന്നത് കോടികളുടെ അധിക ചെലവ്. ചോദ്യ പേപ്പര്‍ അതത് ദിവസം സ്‌കൂളുകളില്‍ എത്തിക്കുന്നതിന്റെ പേരിലാണ് ധൂര്‍ത്ത്. ചോദ്യപേപ്പര്‍ വിതരണത്തിന് നിയോഗിക്കപ്പെടുന്ന ഉദ്യോസ്ഥര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപമുണ്ട്. പരീക്ഷയ്‌ക്ക് മുന്‍പ് എല്ലാ വിഷയങ്ങളുടെയും ചോദ്യപേപ്പര്‍ പായ്‌ക്കറ്റുകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വാഹനങ്ങളില്‍ സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ച് സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കുകയും രാത്രികാലങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു പതിവ്.

പതിനഞ്ചു വര്‍ഷം മുന്‍പ് സംസ്ഥാനത്തെ ഒരു സ്‌കൂളില്‍ ചോദ്യപേപ്പര്‍ കവര്‍ മാറ്റി പൊട്ടിച്ചതു മൂലം പരീക്ഷ റദ്ദാക്കി പിന്നീട് നടത്തേണ്ടി വന്നു. ഇതിനു ശേഷമാണ് ചോദ്യപേപ്പര്‍ അതത് ദിവസം രാവിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന സംവിധാനം ആരംഭിച്ചത്. എന്നാല്‍, ഈ തീരുമാനം തുടര്‍ന്നു പോകുന്നതിനു പിന്നില്‍ വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ലോബി പ്രവര്‍ത്തിക്കുന്നതായാണ് ആരോപണം. സംസ്ഥാനത്ത് 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളാണുള്ളത്. ഓരോ ഓഫീസിലേയും നാല് വീതം സ്‌കൂളുകളെ ഓരോ ക്ലസ്റ്ററുകളാക്കി രണ്ട് ജീവനക്കാരെ വീതം വാഹനങ്ങളില്‍ അയച്ചതാണ് ചോദ്യപേപ്പര്‍ രാവിലെ എത്തിക്കുന്നത്.

ഓരോ ദിവസത്തേക്കും ഓരോ ക്ലസ്റ്ററിനും 1500 മുതല്‍ 2000 രൂപവരെ വാഹന ചെലവ് ലഭിക്കും. ഇത്തരം വാഹനങ്ങള്‍ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരുടേതാണെന്നും ആരോപണമുണ്ട്. ഒന്‍പത് ദിവസത്തെ ചെലവിനായി ഓരോ കസ്റ്ററിനും 20,000 രൂപവരെ ചെലവാകും. ഇത്തരത്തില്‍ ഓരോ ഓഫീസിനും 10 മുതല്‍ 15 വരെ വാഹനങ്ങള്‍ ഒമ്പത് ദിവസത്തേക്ക് ക്രമീകരിക്കേണ്ടതുണ്ട്. ഓരോ വര്‍ഷത്തെ പരീക്ഷയ്‌ക്കായി ചോദ്യപേപ്പര്‍, അച്ചടി, അദ്ധ്യാപകരുടെ പ്രതിഫലം, മറ്റ് കണ്ടിജന്‍സി ചെലവുകള്‍ എന്നിവ കൂടാതെ ചോദ്യപേപ്പര്‍ എത്തിക്കുന്ന ഇനത്തില്‍ കോടിക്കണക്കിന് രൂപ അധികമായി ചെലവാക്കി വരികയാണ്. ഇതുകൂടാതെ ചോദ്യപേപ്പര്‍ സോര്‍ട്ടിങ് തുടങ്ങിയവ്ക്കുള്ള കണ്ടിജന്‍സി ചെലവുകള്‍ ഓരോ വിദ്യാഭ്യാസ ഓഫീസിലേക്കും അനുവദിക്കാറുണ്ട്.

ഈ ദിവസങ്ങളിലും മോഡല്‍ പരീക്ഷയുമായി ബന്ധപ്പെട്ട സോര്‍ട്ടിങ് ദിവസങ്ങളിലും ജീവനക്കാരുടെ ഭക്ഷണം, റിഫ്രഷ്‌മെന്റ് ചെലവുകള്‍ക്കായി ഓരോ ഓഫീസിനും വന്‍തുക അനുവദിക്കാറുണ്ട്. വിതരണ ചുമതലയുള്ള ജീവനക്കാര്‍ക്ക് ഓരോ ദിവസത്തെയും ഡിഎയും ലഭിക്കും.

ചോദ്യപേപ്പര്‍ വിതരണത്തിനായി പോകുന്ന മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ ഇതുവലിയ അവസരമാക്കി മാറ്റുകയാണ്. രാവിലെ 7.30ന് ചോദ്യപേപ്പര്‍ വിതരണം അവസാനിപ്പിച്ച് ജീവനക്കാര്‍ വീടുകളിലേക്കും പോകും. പിന്നെ ഓഫീസില്‍ എത്തില്ല. ജീവനക്കാരില്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍ വിദ്യാഭ്യാസ ഓഫീസ് പ്രവര്‍ത്തനം താളംതെറ്റുന്നു. ഉച്ചക്കഞ്ഞിക്കുള്ള തുക പോലും നല്കാനില്ലാത്ത സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനതയുള്ള കാലത്തുള്ള ഈ ധൂര്‍ത്ത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

സിസിടിവികളുടെ പേരിലും കോടികള്‍ പാഴായി. ചോദ്യപേപ്പറിന്റെ പേരില്‍ നടക്കുന്ന അധിക ചെലവുകള്‍ ഒഴിവാക്കി, മുന്‍കാലങ്ങളിലെ പോലെ ചോദ്യപേപ്പര്‍ മുന്‍കൂട്ടി സ്‌കൂളുകളില്‍ എത്തിച്ച് സൂക്ഷിക്കുന്ന പതിവ് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി എല്ലാ സ്‌കൂളുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

സംസ്ഥാനത്തെ 2500ലധികം വരുന്ന പരീക്ഷാകേന്ദ്രങ്ങളായ സ്‌കൂളുകളില്‍ സ്‌പെഷല്‍ ഫീസ് അക്കൗണ്ടായ ട്രഷറി പിഡിയില്‍ നിന്ന് പണം പിന്‍വലിച്ച് സിസിടിവി സ്ഥാപിച്ചു. കുട്ടികളില്‍ നിന്ന് ശേഖരിച്ച് ട്രഷറിയില്‍ നിക്ഷേപിക്കുന്ന പിഡി അക്കൗണ്ടില്‍ നിന്ന് 2020ല്‍ ഈ ഇനത്തില്‍ കോടികള്‍ ചെലവാക്കിയെന്നല്ലാതെ ഭൂരിഭാഗം സ്‌കൂളുകളിലും ഇപ്പോള്‍ സിസിടിവി പ്രവര്‍ത്തിക്കുന്നില്ല.

Tags: keralaEducation DepartmentSSLC exam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.