തിരുവനന്തപുരം: സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കില്‍ മാറ്റം വരുത്തി. ദേശസാല്‍കൃത, ഇതര ബാങ്കുകളെക്കാളും കൂടുതല്‍ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കേരളബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്ക് നല്‍കിവരുന്ന വരുന്ന പലിശയില്‍ മാറ്റം വരുത്തി. നിക്ഷേപ സമാഹരണ കാലത്തെ നിക്ഷേപങ്ങള്‍ക്ക് ആ സമയത്ത് നല്‍കിയിരുന്ന പലിശ തുടര്‍ന്നും ലഭിക്കും.
പുതുക്കിയ നിരക്ക് പ്രബാല്ല്യത്തില്‍ വന്നു. പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്ക് പരമാവധി 8.50 ശതമാനം വരെ പലിശ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക