തിരുവനന്തപുരം: എസ്ഡിപിഐ ഭീകര പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണെന്ന ഇ ഡി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ അവരുടെ പിന്തുണ തേടിയ യുഡിഎഫും എല്‍ഡിഎഫും പരസ്യമായി ജനങ്ങളോടു മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
പാലക്കാട് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് എസ്ഡിപിഐയുടെ പിന്തുണ വാങ്ങുകയും അവരോടൊപ്പം ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നു. യുഡിഎഫ് -എല്‍ഡിഎഫ് നേതൃത്വം പിന്തുണ അഭ്യര്‍ത്ഥിച്ചതിന്റെ തെളിവുകള്‍ എസ്ഡിപിഐ നേരത്തേ പുറത്തുവിടുകയും ചെയ്തു. വിദേശ ഫണ്ട് സ്വീകരിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു പണപ്പിരിവു നടത്തുകയും ചെയ്‌തെന്ന ഗുരുതരമായ റിപ്പോര്‍ട്ടാണ് എസ്ഡിപിഐക്കെതിരേയുള്ളത്. ഇത്തരം ഫണ്ടെല്ലാം അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും ക്രിമിനല്‍ ഗൂഢാലോചനയ്‌ക്കുമാണ് ഉപയോഗിച്ചത്. നിരോധിത ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ ഷെല്‍ സംഘടനയാണ് എസ്ഡിപിഐ. പിഎഫ്‌ഐക്കു വേണ്ടി രാഷ്‌ട്രീയ രംഗത്തു നിന്നു ജിഹാദ് നടത്തുകയാണ് അവരുടെ ലക്ഷ്യം. കോടിക്കണക്കിനു രൂപ ഫണ്ട് സ്വീകരിച്ചു രാജ്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്ന ഇടത്- വലത് മുന്നണികള്‍ രാജ്യതാത്പര്യം ബലികഴിക്കുന്നവരായെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക