Kerala

ചോദ്യപേപ്പർ ചോർത്തി നൽകിയത് മലപ്പുറം സ്വദേശി അബ്ദുൾ നാസർ; ക്രൈംബ്രാഞ്ചിന്റെ പിടിയിലായത് അൺ എയ്ഡഡ് സ്കൂളിലെ പ‍്യൂൺ

Published by

മലപ്പുറം: വിവാദമായ ക്രിസ്മസ് ചോദ‍്യപേപ്പർ ചോർത്തി നൽകിയ ആളെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്. എംഎസ് സൊല‍്യൂഷൻസ് എന്ന സ്ഥാപനത്തിനുവേണ്ടി മലപ്പുറത്തെ അൺ എയ്ഡഡ് സ്കൂളിലെ പ‍്യൂൺ അബ്ദുൾ നാസറിനെയാണ് അറസ്റ്റ് ചെയ്തത്.

എംഎസ് സൊല‍്യൂഷൻസിന്റെ അധ‍്യാപകനായ ഫഹദിന് ചോദ‍്യ പേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. അബ്ദുൾ നാസർ ജോലി ചെയ്തിരുന്ന സ്കൂളിലായിരുന്നു മുമ്പ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ‍്യപേപ്പർ ചോർത്തി നൽകിയതെന്നാണ് വിവരം. ഫഹദിനെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മൂന്ന് പാദവാര്‍ഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യപേപ്പര്‍ എം.എസ് സൊല്യൂഷന്‍സ് ചോര്‍ത്തി യുട്യൂബ് ചാനലിലൂടെ നല്‍കിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 2023-ലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രവചിച്ചശേഷം ചാനലിന്റെ കാഴ്‌ച്ചക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായി. 2024 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയുടേയും ഓണം, ക്രിസ്മസ് പരീക്ഷകളുടേയും സമയത്ത് കാഴ്‌ച്ചക്കാരുടെ എണ്ണം വീണ്ടും കൂടുകയും ചെയ്തു.

യുട്യൂബ് ചാനലിന്റെ ഓഫീസുള്ള കൊടുവള്ളി മേഖലയില്‍ കഴിഞ്ഞ ഓണപ്പരീക്ഷയ്‌ക്ക് കുട്ടികള്‍ വ്യാപകമായാണ് കോപ്പിയടിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by