Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉണ്ണിക്കൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍; ഇന്ന് ഭക്തകവി പൂന്താനത്തിന്റെ ജന്മദിനം

രമേശ് ഇളയിടത്ത്byരമേശ് ഇളയിടത്ത്
Mar 3, 2025, 10:14 am IST
inSamskriti

മലയാളത്തിന്റെ ജനകീയ ഭക്തകവി പൂന്താനത്തിന്റെ ജന്‍മദിനമാണ് ഇന്ന്.
‘കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും’
എന്ന ജ്ഞാനപ്പാനയിലെ വരികള്‍ കണക്കിലെടുത്താണ് എല്ലാ വര്‍ഷവും കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തില്‍ പൂന്താനദിനം ആഘോഷിക്കുന്നത്.

ശ്രീകൃഷ്ണനു കുചേലന്‍ എങ്ങനെയോ അങ്ങനെയാണ് ഗുരുവായൂരപ്പന് പൂന്താനം എന്നാണ് ഭക്തരുടെ വിശ്വാസം.

പൂന്താനം എന്നത് ഇല്ലപ്പേരാണ്. മദ്ധ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂക്കില്‍ നെന്മേനി അംശത്തില്‍ കീഴാറ്റൂര്‍ എന്ന ചെറിയൊരു ഗ്രാമപ്രദേശത്തെ പൂന്താനം എന്ന ഇല്ലത്ത് ആയിരുന്നു നമ്പൂതിരി ജനിച്ചതും ജീവിച്ചതും എന്നാണ് വിശ്വാസം.

ഇല്ലപ്പേരില്‍ അറിയപ്പെട്ടിരുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ യതാര്‍ത്ഥ പേര് വ്യക്തമല്ല.

വേളി കഴിഞ്ഞു ദീര്‍ഘനാളായിട്ടും അദ്ദേഹത്തിനു സന്താനലാഭം ഉണ്ടായില്ല. നേര്‍ച്ചകാഴ്ചകളും പ്രാര്‍ത്ഥനകളുമായി കഴിഞ്ഞ അദ്ദേഹത്തിന് നീണ്ടു നിന്ന അനപത്യദു:ഖത്തിനൊടുവില്‍ ഉണ്ണി പിറന്നപ്പോള്‍ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. എന്നാല്‍ അന്നപ്രാശനദിനത്തില്‍ ആ കുഞ്ഞ് മരിച്ചതോടെ പൂന്താനം ലൗകിക ജീവിതത്തില്‍ പൂര്‍ണ വിരക്തനായി തന്റെ ജീവിതം ഭഗവദ്‌സേവക്കായി മാത്രം മാറ്റിവെച്ചു.
”ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍
ഉണ്ണികള്‍ വേറെ വേണമോ മക്കളായ്”
എന്ന് അദ്ദേഹം ജ്ഞാനപ്പാനയില്‍ പാടിയത് ഇങ്ങനെ ലൗകിക വിരക്തി വന്നപ്പോഴാണ്. ചിത്തം ഭഗവാനില്‍ ലയിപ്പിച്ച ഉത്തമ ഭക്തനല്ലാതെ മറ്റാര്‍ക്ക് ഇങ്ങനെ എഴുതാന്‍ സാധ്യമാകും?

മേല്‍പത്തൂര്‍ ഭട്ടതിരിപ്പാട് നാരായണീയം രചിച്ച അതേ കാലഘട്ടത്തിലാണ് പൂന്താനം ജ്ഞാനപ്പാനയും രചിച്ചതെന്ന് കരുതപ്പെടുന്നു.

തന്റെ ജ്ഞാനപ്പാന വായിച്ച് വേണ്ട തിരുത്തലുകള്‍ നിര്‍ദേശിക്കാന്‍ മേല്‍പത്തൂരിനെ സന്ദര്‍ശിച്ച പൂന്താനത്തെ താന്‍ സംസ്‌കൃത പണ്ഡിതനാണെന്നും ഭാഷയില്‍(മലയാളം) എഴുതിയത് നോക്കുവാന്‍ പറ്റില്ലെന്നും ഭട്ടതിരിപ്പാട് പൂന്താനത്തോട് പറഞ്ഞു. വളരെ വിഷമത്തോടെ പൂന്താനം സ്വന്തം ഇല്ലത്തേക്ക് തിരിച്ചുപോയി. അന്നു രാത്രി ഭട്ടതിരിപ്പാടിന്റെ വാതരോഗം മൂര്‍ച്ഛിച്ചു. വേദന സഹിച്ച് അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോള്‍ ശ്രീകൃഷ്ണ ഭഗവാന്‍ ഭട്ടതിരിക്കു സ്വപ്‌നദര്‍ശനം നല്‍കി. മേല്‍പ്പത്തൂരിന്റെ സംസ്‌കൃത കാവ്യത്തേക്കാള്‍ തനിക്ക് ഇഷ്ടം പൂന്താനത്തിന്റെ ഭാഷാ കാവ്യമാണെന്നും അതുകൊണ്ട് തെറ്റ് തിരുത്തി കൊടുക്കണമെന്ന് സ്വപ്‌നത്തില്‍ ഭഗവാന്‍ ആവശ്യപ്പെട്ടു.

ജ്ഞാനപ്പാനയിലെ തെറ്റ് തിരുത്തി കൊടുത്തതോടെയാണേ്രത ഭട്ടതിരിപ്പാടിന്റെ വാതരോഗത്തിന് ശമനമുണ്ടായത്. പാണ്ഢിത്യഭക്തിയേക്കാള്‍ നിഷ്‌കളങ്ക ഭക്തിയാണ് ഭഗവാനു പ്രിയമെന്ന് ഇക്കഥ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ജ്ഞാനപ്പാനയിലെ ഓരോ വരികളും ഇന്നത്തെ മനുഷ്യ ജീവിതത്തെ സംബന്ധിച്ചും ഏറെ പ്രസക്തമായിക്കാണാം.

മുടക്കമില്ലാതെ എന്നും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെളുപ്പിന് ഗായിക പി. ലീലയുടെ മധുര ശബ്ദത്തില്‍ ജ്ഞാനപ്പാന കേള്‍ക്കാം. ഭാഷാ കര്‍ണ്ണാമൃതം, സന്താന ഗോപാലം, ദശാവതാര സ്‌തോത്രം, നാരായണ കീര്‍ത്തനങ്ങള്‍ എന്നീ ഒട്ടേറെ ചെറിയ കൃതികളും പൂന്താനം രചിച്ചീട്ടുണ്ട്. അദ്ദേഹത്തിന്റെ ഇല്ലം നിന്നിരുന്ന സ്ഥലത്തിനു സമീപമായി ഗുരുവായൂര്‍ ക്ഷേത്രം വക ഗോശാലയുണ്ട്. അദ്ദേഹം എന്നാണ് വിഷ്ണുപാദം പൂകിയെന്നു വ്യക്തമല്ല. വില്വമംഗലം സ്വാമിയാര്‍, മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട്, പൂന്താനം നമ്പൂതിരി, കുറൂരമ്മ എന്നീ കൃഷ്ണ ഭക്തര്‍ക്ക് ഗുരുവായൂരപ്പന്റെ ദര്‍ശനം കിട്ടിയവരും ഭഗവാനില്‍ സായുജ്യമടഞ്ഞവരും ആണെന്നാണ് വിശ്വാസം.

 

Tags: Bhaktha Kavi Poonthanamപൂന്താനം നമ്പൂതിരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.