കൊല്ലം: നിയമ വിദഗ്‌ദ്ധനും വ്യോമസേന മുന്‍ ഉദ്യോഗസ്ഥനുമായ ടി. ഹരികൃഷ്ണനെ ദക്ഷിണ റെയില്‍വേ സോണല്‍ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി ഉപദേശക സമിതി അംഗമായി നിയമിച്ചു. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണ റെയില്‍വെയിലെ ഉപഭോക്തൃ സംബന്ധമായ കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനും നിര്‍ദേശങ്ങള്‍ നല്കുന്നതിനുമുള്ള കമ്മിറ്റിയിലാണ് അംഗമായിരിക്കുന്നത്.
വ്യോമസേനയില്‍ 20 വര്‍ഷം സേവനമനുഷ്ടിച്ച ഹരികൃഷ്ണന്‍ സുരക്ഷ, പൊതുഭരണം, ഉപഭോക്താവകാശം എന്നീ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു മുന്‍ സൈനികന്‍ ആദ്യമായി ഈ സ്ഥാനത്ത് എത്തുന്നു എന്നതും ശ്രദ്ധേയമാണ്. കൊല്ലം വെളിയം സ്വദേശിയായ ഹരികൃഷ്ണന്‍ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് എന്ന ദേശീയ ഉപഭോക്തൃ സംഘടനയുടെ ദേശീയ ഭാരവാഹി കൂടിയാണ്.











