Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിസ്മയമായ പൗരാണിക സമയചക്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2025, 09:37 am IST
in Samskriti

ഡോ. രാജീവ്. എന്‍
പ്രിന്‍സിപ്പല്‍,
എന്‍എസ്എസ് കോളജ് ഓഫ് എന്‍ജിനീയറിങ്, പാലക്കാട്

‘അന്തമജ്ഞാതമവര്‍ണ്ണനീയം’ എന്നാണല്ലോ ബ്രഹ്മത്തെപറ്റി നാം പറയുന്നത്. പരമാത്മാവിന് അതിരുകളില്ല, ആദിയും അന്തവും ഇല്ലാ എന്നാണല്ലോ പ്രമാണം. നാം മനുഷ്യരുടേതില്‍നിന്നും ഏറെ വിഭിന്നമാണ് സുരലോകത്തെ സമയത്തിന്റെ കണക്കുകള്‍. പന്ത്രണ്ട് മാസങ്ങള്‍ അഥവാ 360 ദിവസങ്ങള്‍ ചേര്‍ന്നാല്‍ ഒരു വര്‍ഷം എന്നു നാം പറയുന്നു. ഇപ്രകാരം മനുഷ്യരുടെ ഒരു വര്‍ഷമെന്നത് ദേവന്മാരുടെ ഒരു ദിവസമാണ്. മനുഷ്യരുടെ 360 വര്‍ഷം ചേരുമ്പോള്‍ ഒരു ദിവ്യവര്‍ഷം അഥവാ ദേവന്മാരുടെ ഒരു വര്‍ഷമായി. സമയവുമായി ബന്ധപ്പെട്ട് ധാരാളം നാമങ്ങള്‍ നാം നിത്യം ഉപയോഗിക്കുന്നവയും, അല്ലാത്തവയുമായി പ്രചാരത്തിലുണ്ട്. കല, നിമിഷം, വിനാഴിക, നാഴിക, അഹോരാത്രം, പക്ഷം, മാസം, വര്‍ഷം എന്നിവ അവയില്‍ ചിലതാണ്. ഇവകൂടാതെ സമയത്തിന്റെ വ്യാപ്തിയേയും വലുപ്പത്തേയും സൂചിപ്പിക്കുന്ന മറ്റു രണ്ടു പദങ്ങളാണ് കല്പവും, മന്വന്തരവും. ”കല്പാന്ത കാലത്തോളം കാതരേ നീയെന്‍ മുന്‍പില്‍”, മന്വന്തരങ്ങളാം മാന്‍പേടകള്‍ പണ്ട് മനസ്സുതുറന്നിട്ടൊരിന്ദ്രനീലം” എന്നീ പ്രണയാര്‍ദ്ര ഗാനങ്ങള്‍ ഈ പദങ്ങള്‍ക്കൊണ്ട് ശ്രദ്ധേയമാണ്.

പുരാണങ്ങളില്‍ നാലുയുഗങ്ങളേപറ്റി പറയുന്നുണ്ട്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം. ”യുഗംനാലിലും നല്ലൂ കലിയുഗം” എന്ന് ജ്ഞാനപ്പാനയില്‍ പറയുന്നു. ഈ നാലുയുഗങ്ങള്‍ ചേര്‍ന്ന് ചതുര്‍യുഗം എന്ന മഹായുഗം അറിയപ്പെടുന്നു. ഋതുക്കള്‍പോലെ യുഗങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ മഹായുഗത്തിലെ കലിയുഗത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. കൃതയുഗത്തില്‍ 17,28,000 വര്‍ഷങ്ങളും, ത്രേതായുഗത്തിന്റെ 12,96,000 വര്‍ഷങ്ങളും, ദ്വാപരയുഗത്തില്‍ 8,64,000 വര്‍ഷങ്ങളും, കലിയുഗത്തില്‍ 4,32,000 വര്‍ഷങ്ങളുമാണുള്ളത്. ആദ്യ മൂന്ന് യുഗങ്ങളുടേയും വര്‍ഷങ്ങളിലെ അക്കങ്ങള്‍ കൂട്ടിയാല്‍ പതിനെട്ടും, കലിയുഗത്തിലെ വര്‍ഷങ്ങളിലെ അക്കങ്ങള്‍ കൂട്ടിയാല്‍ ഒന്‍പതും ലഭിക്കുന്നു. ഒന്‍പത് നവവിധ ഭക്തിയേ സൂചിപ്പിക്കുന്നു. നാലുയുഗങ്ങളിലുംകൂടി 12,000 ദിവ്യവര്‍ഷങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇതിനെ ചതുര്‍യുഗം എന്ന് പറയുന്നു. ഇപ്രകാരം 1000 ചതുര്‍യുഗം ചേരുന്നതാണ് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ ഒരു പകല്‍. ഇത്രയും തന്നെ സമയമാണ് ബ്രഹ്മാവിന്റെ ഒരു രാത്രി. ഇത് രണ്ടും ഒന്നായി ചേരുന്നതാണ് ഒരു ബ്രഹ്മദിനം അഥവാ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ ഒരു ദിവസം. ബ്രഹ്മാവ് നിദ്രയില്‍ ആണ്ടിരിക്കുന്ന കാലത്തേ ‘കല്‍പം’ എന്നു പറയുന്നു. കല്പാന്തം പ്രളയം എന്ന് പറയുന്നു. അതായത് ബ്രഹ്മാവിന്റെ ഒരു പകല്‍ കഴിഞ്ഞ് രാത്രി ആരംഭിക്കുമ്പോള്‍ പ്രളയം സംഭവിക്കുന്നു. 1000 ചതുര്‍യുഗങ്ങള്‍ ബ്രഹ്മാവിന്റെ ഒരു പകലാണെന്നു സൂചിപ്പിച്ചുവല്ലോ. അത്രയുംതന്നേ ഒരു രാത്രിയുമുണ്ട്. ഇതു രണ്ടും ഒന്നു ചേര്‍ന്നാല്‍ ഒരു ബ്രഹ്മദിനമുണ്ടാകുന്നു. ഇപ്രകാരമുള്ള 360 ബ്രഹ്മദിനങ്ങള്‍ ചേരുമ്പോള്‍ ഒരു ബ്രഹ്മവര്‍ഷം ഉണ്ടാകുന്നു. ബ്രഹ്മാവിന്റെ ഒരു പകലില്‍ പതിനാല് മനുക്കള്‍ കടന്നുപോകുന്നു. ഇതിനേയാണ് മന്വന്തരം എന്നു പറയുന്നത്.

നൂറ് ബ്രഹ്മവര്‍ഷങ്ങള്‍ ചേരുന്നതാണ് ബ്രഹ്മാവിന്റെ ആയുസ്സ്. ഇപ്പോഴത്തെ ബ്രഹ്മാവിന്റെ വയസ്സ് അന്‍പത് ബ്രഹ്മവര്‍ഷങ്ങളും, ഒരു ദിവസവും ചേരുന്നതാണ്. അതായത് നാമിപ്പോള്‍ ബ്രഹ്മാവിന്റെ ആയുസ്സിന്റെ രണ്ടാംപകുതിയുടെ ആദ്യദിവസത്തിലാണ് ജീവിക്കുന്നത്. ഓരോ മന്വന്തരത്തിലും 71 എണ്ണം വീതം കൃതയുഗവും, ത്രേതായുഗവും, ദ്വാപരയുഗവും, കലിയുഗവും അടങ്ങിയിരിക്കുന്നു. മേല്‍പറഞ്ഞ എഴുപത്തിയൊന്ന് യുഗചക്രത്തിലേ ഇരുപത്തി എട്ടാമത് സൃഷ്ടിയുടെ മന്വന്തരമാണിപ്പോള്‍ പുലര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ ചക്രത്തിന്റെ കലിയുഗാരംഭത്തിലാണ് നാമിപ്പോള്‍. നമുക്ക് ഒരു മുതല്‍മുടക്കുമില്ലാതെ കിട്ടുന്ന കാര്യമാണ് സമയം. എന്നാല്‍ നാം ഏറ്റവും ദുരുപയോഗം ചെയ്യുന്നതും സമയമാണ്.

എല്ലാ പൂജകളിലും മേല്‍പറഞ്ഞ സമയ ദൈര്‍ഘ്യത്തെപറ്റി വിവരിക്കുന്നുണ്ട്. ഇതിനെ ‘സങ്കല്‍പപൂജ’ എന്നു പറയുന്നു. ഈശ്വരനോടു പ്രതിജ്ഞാരൂപത്തിലുള്ള സങ്കല്‍പപൂജകളില്‍ ഏതു മന്ത്രമാണ്, ഏതു ദേവനുവേണ്ടിയാണ്, എത്ര ആവര്‍ത്തിയാണ് ജപിക്കുന്നത്, ഫലപ്രാപ്തി എന്താണ് ഈവക കാര്യങ്ങളൊക്കെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതിനോടൊപ്പം പൂജചെയ്യുന്ന സ്ഥലം, സമയം എന്നിവയും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇവയില്‍ പ്രത്യേകിച്ച് സമയത്തിന്റെ പ്രാധാന്യമെന്തെന്നാല്‍ ‘സങ്കല്‍പ’മെന്ന പദം മനുഷ്യജീവിതത്തിന്റെ നശ്വരതയേയും, അത് ക്ഷണികമാണെന്നുള്ള സത്യത്തേയും നമ്മേ ഓര്‍മ്മിപ്പിക്കുന്നു. ആയതിനാല്‍ നമുക്ക് ലഭിച്ച ഈ മനുഷ്യജന്മം, ഏറ്റവും ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. നമുക്ക് പ്രാപ്തമാകുന്ന അവസരങ്ങള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് ഇരുട്ടില്‍ നിന്നും വിജ്ഞാനമാകുന്ന വെളിച്ചത്തിലേക്ക് നടന്നടുത്ത് അമരത്വം നേടാനുപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. അങ്ങനെ പ്രവര്‍ത്തിച്ചാല്‍ ആവര്‍ത്തിച്ചുള്ള ജനന-മരണങ്ങളുടെ ചക്രത്തില്‍ നിന്ന് മോചനം നേടി ബ്രഹ്മപദം പ്രാപ്തമാക്കാന്‍ മനുഷ്യന് സാധിക്കും.

Tags: HinduismSpiritual Journey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

Article

ഹോളി: പുരാണമൂലവും ചരിത്രസാക്ഷ്യവുമായ ഭാരതീയ ചൈതന്യം

Samskriti

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

Samskriti

കുണ്ഡലിനി ശക്തിയെക്കുറിച്ചറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.