Entertainment

ഗ്വാളിയോര്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്; അര്‍ത്ഥപൂര്‍ണമായ സിനിമ സമൂഹത്തിന്റെ ദിശ നിര്‍ണയിക്കും: കൃഷ്ണ ഗൗര്‍

Published by

ഭോപാല്‍: ഇന്ന്, സമൂഹത്തിന്റെ ദിശ നിര്‍ണയിക്കാന്‍ സിനിമകൾ അര്‍ത്ഥപൂര്‍ണവും ലക്ഷ്യബോധമുള്ളതുമാകണമെന്ന് മധ്യപ്രദേശ് പിന്നാക്ക വിഭാഗ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കൃഷ്ണ ഗൗര്‍. ഈ ദിശയില്‍, യുവാക്കള്‍ക്ക് വലിയ അവസരമൊരുക്കുന്നതാകും ഗ്വാളിയോര്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലെന്ന് അവര്‍ പറഞ്ഞു. എസ്എജിഇ യൂണിവേഴ്‌സിറ്റിയില്‍ ഗ്വാളിയോര്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 2025 ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.

സത്പുര ഫിലിം കമ്മിറ്റി പ്രസിഡന്റ് ലജ്പത് അഹൂജ, സേജ്് സര്‍വകലാശാല പ്രോ വിസി ഡോ. നീരജ് ഉപമന്യു എന്നിവരും പങ്കെടുത്തു. സത്പുരയുടെയും മധ്യപ്രദേശ് വിശ്വ സംവാദ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 8, 9 തീയതികളിലായാണ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, കാമ്പസ് ഫിലിം, റീല്‍സ് എന്നീ നാല് വിഭാഗങ്ങളിലായാണ് സിനിമകള്‍ ക്ഷണിക്കുന്നത്. സ്ത്രീശാക്തീകരണം, പരിസ്ഥിതി, വനവാസി സമൂഹം, ഗ്രാമവികസനം, സാമൂഹിക സൗഹാര്‍ദം, ഭാരതീയ സംസ്‌കാരം, നമ്മുടെ പൈതൃകം, പ്രാദേശിക വിജയഗാഥകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് സിനിമകള്‍. ഹ്രസ്വചിത്രങ്ങള്‍ക്ക് പരമാവധി 15 മിനിറ്റും ഡോക്യുമെന്ററികള്‍ക്ക് പരമാവധി 25 മിനിറ്റും റീലുകള്‍ക്ക് ഒരു മിനിറ്റും എന്നിങ്ങനെ സിനിമയുടെ ദൈര്‍ഘ്യവും നിശ്ചയിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by