Entertainment

സ്റ്റൈലിഷ് ലുക്കിൽ സോഷ്യൽ മീഡിയ കീഴടക്കി വീണ്ടും നിവിൻ പോളി

Published by

തന്റെ അമ്പരപ്പിക്കുന്ന മേക്കോവർ കൊണ്ട് അടുത്തിടെ പല തവണ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ തീ പോലെ പടരുന്നത്. ക്ലാസിക് റെട്രോ ഫീൽ നൽകുന്ന, അൾട്രാ സ്റ്റൈലിഷ് ലുക്കിലാണ് നിവിൻ പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഗംഭീര മേക്കോവർ നടത്തിയ നിവിൻ ഇപ്പോൾ തന്റെ വിന്റേജ് ലുക്കിലാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ‘ആക്ഷൻ ഹീറോ ബിജു 2’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ചെയ്യാൻ പോകുന്ന നിവിൻ, സൂപ്പർ ഹീറോ ആയെത്തുന്ന ‘മൾട്ടിവേഴ്സ് മന്മഥൻ’ എന്ന പാൻ ഇന്ത്യൻ ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

വിന്റേജ് ലുക്കിൽ നിവിൻ പോളി എന്ന എന്റെർറ്റൈനെർ തിരികെ വരുന്നതിന്റെ ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. പ്രശസ്ത ഫോട്ടോഗ്രാഫർ ഷാനി ഷാക്കി ഫോട്ടോഗ്രാഫിയും സ്റ്റൈലിംഗും ചെയ്തിരിക്കുന്ന നിവിന്റെ ഈ പുതിയ ചിത്രങ്ങൾക്ക് ഇപ്പോൾ വമ്പൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by