ലഖ്നൗ : പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിൻ്റേയും വസ്ത്രം മാറുന്നതിൻ്റേയും വീഡിയോകൾ റെക്കോർഡ് ചെയ്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിന് പശ്ചിമ ബംഗാൾ സ്വദേശിയായ ഒരാളെ പ്രയാഗ്‌രാജിൽ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ താമസിക്കുന്ന അമിത് കുമാർ ഝായാണ് പിടിയിലായത്.
ചോദ്യം ചെയ്യലിൽ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനെ നേടുന്നതിനും യൂട്യൂബിൽ തന്റെ കണ്ടൻ്റ് ഉപയോഗിച്ച് പണം സമ്പാദിക്കുന്നതിനുമായി വീഡിയോകൾ ചിത്രീകരിച്ചതായി പ്രതി സമ്മതിച്ചതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതിനു പുറമെ ബിഎൻഎസിലെ 296/79 വകുപ്പുകളും ഐടി ആക്ടിലെ പ്രസക്തമായ വ്യവസ്ഥകളും പ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക