ചണ്ഡിഗഡ് : പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ പുതിയ എക്സൈസ് നയം കൊണ്ടുവരുന്നു. ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. മദ്യത്തിന്റെ വില വർധിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ 11,020 കോടിയിലധികം വരുമാനം നേടാനാണ് പഞ്ചാബ് സർക്കാർ ലക്ഷ്യമിടുന്നത്.
2025-26 എക്സൈസ് നയം പ്രകാരം ഈ വർഷം മാർച്ചോടെ 10,200 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന ധനകാര്യ, എക്സൈസ് മന്ത്രി ഹർപാൽ സിംഗ് ചീമ പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. നേരത്തെ ഈ ലക്ഷ്യം 2024-25 ൽ 10,145 ആയിരുന്നുവെന്ന് ചീമ പറഞ്ഞു. സംസ്ഥാന സർക്കാർ മദ്യ ക്ലസ്റ്ററുകളുടെ എണ്ണം 236 ൽ നിന്ന് 207 ആയി കുറച്ചതായി ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി ഇത് 6374 ബാറുകളെ ഉൾക്കൊള്ളുമെന്നാണ് അറിയാൻ സാധിക്കുന്നത്.
എന്തൊക്കെ പ്രഖ്യാപനങ്ങളാണ് നടത്തിയത് ?
1. പുതിയ എക്സൈസ് നയം പ്രകാരം, ഇ-ടെൻഡർ വഴി മദ്യശാലകൾ അനുവദിക്കും.
2. രാജ്യത്തെ മദ്യവിഹിതത്തിൽ മൂന്ന് ശതമാനം വർധനവ്.
3. എക്സൈസ് പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും.
4. പുതിയ ബോട്ട്ലിംഗ് പ്ലാന്റ് സ്ഥാപിക്കും
5. മദ്യത്തിന്റെ സെസ് പ്രൂഫ് ലിറ്ററിന് 1.50 രൂപയായി ഉയർത്തി.
അതേ സമയം ഇവിടെ എടുത്ത് പറയേണ്ടത് ആം ആദ്മി പാർട്ടിയുടെ കാലത്താണ് ദൽഹി മദ്യ കുംഭകോണം നടന്നതെന്നതാണ്. അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കെയാണ് ദൽഹിയിൽ പുതിയ മദ്യനയം അവതരിപ്പിച്ചത്. അതിലൂടെ സ്വകാര്യ മേഖലയ്‌ക്ക് നേട്ടമുണ്ടാക്കാൻ ശ്രമിച്ചു. ഇതിന്റെ പേരിൽ കെജ്‌രിവാളിന് ജയിലിൽ പോകേണ്ടി വന്നു. ഇപ്പോൾ പഞ്ചാബിലും കെജ്‌രിവാളിന്റെ പാർട്ടിയായ ആം ആദ്മിയാണ് ഭരിക്കുന്നതെന്നതാണ് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: