ന്യൂദൽഹി : ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻഇപി) കീഴിലുള്ള ത്രിഭാഷാ ഫോർമുലയെ എതിർത്ത തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ രൂക്ഷമായ ആക്രമണം നടത്തി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. തന്റെ എക്സ് അക്കൗണ്ടിൽ സ്റ്റാലിന്റെ 2015 ലെ വാർത്താ ക്ലിപ്പിംഗുകൾ മാളവ്യ പങ്കിട്ടു. നമ്മുടെ പാർട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ ഉറുദു നിർബന്ധമാക്കുമെന്ന് സ്റ്റാലിൻ മുസ്ലീങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവച്ചത്.
ത്രിഭാഷാ ഫോർമുലയോടുള്ള സ്റ്റാലിന്റെ എതിർപ്പിനെ രാഷ്‌ട്രീയ അവസരവാദം എന്ന് വിശേഷിപ്പിച്ച മാളവ്യ എക്‌സിൽ അതിരൂക്ഷമായിട്ടാണ് എഴുതിയത്. “ഭാഷാ നയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രകടമായ കാപട്യം. ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദ്ദേശിച്ചിരിക്കുന്ന ത്രിഭാഷാ ഫോർമുലയോടുള്ള അദ്ദേഹത്തിന്റെ എതിർപ്പ് രാഷ്‌ട്രീയ അവസരവാദമല്ലാതെ മറ്റൊന്നുമല്ല. 2015 ൽ, നമുക്ക് നാമേ പ്രചാരണത്തിനിടെ ഡിഎംകെ അധികാരത്തിലെത്തിയാൽ സ്കൂളുകളിൽ ഉറുദു നിർബന്ധമാക്കുമെന്ന് സ്റ്റാലിൻ മുസ്ലീം സമൂഹത്തിന് ഉറപ്പ് നൽകി. ഇത് നടപ്പിലാക്കുന്നതിനായി ഒരു നിയമം നടപ്പിലാക്കുമെന്ന് പോലും അദ്ദേഹം വാഗ്ദാനം ചെയ്തു.
മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളെ ദുർബലപ്പെടുത്താൻ ഡിഎംകെ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെങ്കിൽ ഉറുദു അടിച്ചേൽപ്പിക്കുന്നത് എങ്ങനെ സ്വീകാര്യമാകും. കൂടുതൽ അവസരങ്ങൾ തേടുന്ന തമിഴ്‌നാട്ടിലെ യുവ വിദ്യാർത്ഥികൾ ഉത്തരം അർഹിക്കുന്നു”. – മാളവ്യ എക്സിൽ പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കൽ തുടർന്നാൽ തമിഴ്‌നാട് മറ്റൊരു ഭാഷാ യുദ്ധത്തിന് തയ്യാറാണെന്ന് സ്റ്റാലിൻ ഹിന്ദിക്കെതിരായ നിലപാട് ആവർത്തിച്ചതിന് ശേഷമാണ് മാളവ്യയുടെ പരാമർശം.
എൻഇപി പ്രകാരം സ്കൂളുകളിൽ ഹിന്ദിയെ ഒരു പഠന മാധ്യമമായി നിരസിക്കുകയും തമിഴും ഇംഗ്ലീഷും ഉൾപ്പെടുന്ന ദ്വിഭാഷാ നയം പാലിക്കുകയും ചെയ്യുക എന്ന നിലപാട് ഡിഎംകെ നിലനിർത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ ചെറുക്കുന്നതിനായി ദ്രാവിഡ പ്രസ്ഥാനം നയിച്ച 1965-ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ പാർട്ടി പലപ്പോഴും പരാമർശിക്കുന്നുണ്ട്. അതേ സമയം പല അവസരങ്ങളിലും ഉറുദു ഭാഷയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് എംകെ സ്റ്റാലിൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് പച്ചയായ മുസ്ലീം പ്രീണനമാണ് എടുത്ത് കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: