Kerala

പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം മാര്‍ച്ച് 2ന്; ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍ നിര്‍വഹിക്കും

Published by

തിരുവനന്തപുരം: നാലാമത് പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം മാര്‍ച്ച് രണ്ടിന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍ കവടിയാര്‍ ഉദയ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 11ന് നിര്‍വഹിക്കും. ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ‘ജനാധിപത്യം, ജനസംഖ്യ, വികസനം, ഭാരതത്തിന്റെ ഭാവി’ എന്ന വിഷയത്തിലാണ് പ്രഭാഷണം.

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരിക്കേ 2020 ഫെബ്രുവരി ഒന്‍പതിനാണ് പരമേശ്വര്‍ജി അന്തരിച്ചത്. ആറു പതിറ്റാണ്ടായി കേരള സാംസ്‌കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഭാരതീയ ദര്‍ശനങ്ങളില്‍ പഠനങ്ങള്‍ നടത്തിയതോടൊപ്പം ചരിത്രത്തിലും കമ്യൂണിസം പോലുള്ള പ്രത്യയ ശാസ്ത്രങ്ങളിലും പാണ്ഡിത്യം നേടിയിരുന്നു. വാഗ്മി, എഴുത്തുകാരന്‍, കവി എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥമാണ് ഭാരതീയ വിചാര കേന്ദ്രം പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം സംഘടിപ്പിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക