Palakkad

35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവതിക്കെതിരെ പോക്സോ കേസ് ചുമത്തി

Published by

പാലക്കാട്: പാലക്കാട് ആലത്തൂരിൽ 35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവതിക്കെതിരെ പോക്സോ കേസ് ചുമത്തി പൊലീസ്. ഇവരെ റിമാൻഡ് ചെയ്തു. കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തനിക്കൊപ്പം വന്നതാണെന്നാണ് യുവതി മൊഴി നൽകിയത്. 35കാരി 14കാരനുമായി നാടുവിട്ടതും അവരെ എറണാകുളത്ത് നിന്ന് കണ്ടെത്തിയതും ഇന്നലെയായിരുന്നു.

കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. ആലത്തൂർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് എറണാകുളത്ത് വെച്ചാണ് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ വീട്ടമ്മക്കെതിരെ കേസെടുത്തു. പിന്നാലെ പോക്സോ വകുപ്പും ചുമത്തുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by