Idukki

വനയാത്രികര്‍ അറിയണം,ഹോണടിച്ചും മറ്റും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നത് ജാമ്യമില്ലാക്കുറ്റം

Published by

തൊടുപുഴ: ഹോണടിച്ചും വാഹനം ഇരമ്പിപ്പിച്ചും മറ്റും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണെന്നും മൂന്ന് മുതല്‍ ഏഴ് കൊല്ലം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. വന്യജീവി സംരക്ഷണ നിയമത്തിലെ ഉപവകുപ്പ് 9 പ്രകാരം വേട്ടയ്‌ക്ക് തുല്യമായിട്ടാണ് വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നതിനെ കണക്കാക്കുന്നത്. അതിനാല്‍ എല്ലാവരും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. നഗരങ്ങളില്‍ സഞ്ചരിക്കുന്നതുപോലെ വാഹനങ്ങള്‍ ഇരമ്പിപ്പിച്ചും ഉച്ചത്തില്‍ ഹോണടിച്ചും വന മേഖലയിലൂടെ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഈ വിശദീകരണം.
ലിസ്റ്റുചെയ്തിരിക്കുന്ന മൃഗങ്ങളെയും പക്ഷികളെയും സസ്യങ്ങളെയും സംരക്ഷിക്കുന്നതിനാണ് 1972-ലെ വന്യജീവി (സംരക്ഷണ) നിയമം നടപ്പിലാക്കിയത്. രാജ്യത്ത് സംരക്ഷിത പ്രദേശങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കാനും ഇത് ലക്ഷ്യമിടുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക