India

വിദേശ ശക്തികൾ രാജ്യത്തെ ദുർബലപ്പെടുത്താൻ അടിമത്ത രാഷ്‌ട്രീയക്കാരെ കൂട്ട് പിടിക്കുന്നു : പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി മോദി

ഒരു പ്രത്യേക വിഭാഗം രാഷ്ട്രീയക്കാർ പതിവായി ഹിന്ദു മതത്തെ പരിഹസിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു

Published by

ഇൻഡോർ : ഹിന്ദു മതത്തെ പരിഹസിച്ചതിന് പ്രതിപക്ഷ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ഛത്തർപൂരിൽ ഞായറാഴ്ച ബാഗേശ്വർ ധാം മെഡിക്കൽ ആൻഡ് സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസറിന്റെ ശിലാസ്ഥാപനത്തിന് ശേഷം നടന്ന പ്രസംഗത്തിലാണ് പ്രധാനമന്ത്രി മോദി തുറനടിച്ചത്.

ഒരു പ്രത്യേക വിഭാഗം രാഷ്‌ട്രീയക്കാർ പതിവായി ഹിന്ദു മതത്തെ പരിഹസിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. വിദേശ ഘടകങ്ങൾ രാജ്യത്തെ ലക്ഷ്യം വയ്‌ക്കാൻ അത്തരം രാഷ്‌ട്രീയക്കാരെ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും വിദേശ ശക്തികൾ രാജ്യത്തെ ദുർബലപ്പെടുത്താൻ അത്തരം ആളുകളുടെ പിന്തുണ സ്വീകരിക്കുന്നത് കാണാമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇത്തരം ഹിന്ദു വിദ്വേഷികളായ ആളുകൾ നൂറ്റാണ്ടുകളായി ഏതെങ്കിലും ഘട്ടത്തിൽ നിലനിന്നിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു. ഇതിനു പുറമെ ഇത്തരം രാഷ്‌ട്രീയക്കാരെ അടിമ മാനസികാവസ്ഥ ഉള്ളവരാണെന്ന് വിശേഷിപ്പിക്കുകയും അവർ ഹിന്ദു മതത്തെയും ആചാരങ്ങളെയും നിരന്തരം ആക്രമിക്കുന്നുണ്ടെന്ന് പറയുകയും ചെയ്തു.

അടിമ മാനസികാവസ്ഥയിലുള്ളവർ നമ്മുടെ വിശ്വാസത്തെയും ക്ഷേത്രങ്ങളെയും നമ്മുടെ സന്യാസിമാരെയും സംസ്കാരത്തെയും തത്വങ്ങളെയും ആക്രമിക്കുന്നു. അവർ നമ്മുടെ ഉത്സവങ്ങളെയും പാരമ്പര്യങ്ങളെയും ആചാരങ്ങളെയും ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഹിന്ദുമതം സ്വഭാവത്താൽ പുരോഗമനപരമായ ഒരു മതമാണെന്നും നമ്മുടെ വിശ്വാസത്തിനും സംസ്കാരത്തിനും നേരെ ചെളിവാരിയെറിയാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

അടുത്തിടെ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയെ ചില പ്രതിപക്ഷ നേതാക്കൾ വിമർശിച്ച സമയത്താണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ. മഹാ കുംഭമേളയെ ‘മൃത്യു കുംഭം’ (മരണങ്ങളുടെ കുംഭം) എന്ന് വിശേഷിപ്പിച്ച ബാനർജി ബിജെപി സർക്കാർ ദരിദ്രരെക്കാൾ സമ്പന്നർക്ക് മുൻഗണന നൽകുന്നുവെന്ന് ആരോപിച്ചിരുന്നു.

ഇത് കൂടാതെ ഈ മാസം ആദ്യം മഹ കുംഭം സന്ദർശിക്കുന്ന ഭക്തരുടെ എണ്ണത്തെക്കുറിച്ചുള്ള സർക്കാർ കണക്കുകൾ സമാജ്‌വാദി പാർട്ടി എംപി ജയ ബച്ചൻ തള്ളിക്കളഞ്ഞിരുന്നു. കൂടാതെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ ഗംഗാ നദിയിൽ എറിയുന്നതിനാൽ പ്രയാഗ്‌രാജിലെ വെള്ളം മലിനമാണെന്നും അവർ കിംവദന്തി പ്രചരിപ്പിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക