ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ പ്രയാഗ്‌രാജിലെത്തും. ഉച്ചയ്‌ക്ക് ഒരു മണിയോടെ പ്രയാഗ് രാജിലെത്തുന്ന യോഗി കേന്ദ്രമന്ത്രിയും ബിജെപി ദേശീയ പ്രസിഡന്റുമായ ജെ പി നദ്ദയെ ത്രിവേണി ഗസ്റ്റ് ഹൗസിൽ സ്വീകരിക്കും .
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഗം ഘട്ട്, ലത് ഹനുമാൻ ക്ഷേത്രം, അക്ഷയവത് എന്നിവിടങ്ങൾ സന്ദർശിക്കും. കേന്ദ്രമന്ത്രിയും ബിജെപി ദേശീയ പ്രസിഡന്റുമായ ജെ പി നദ്ദയുടെ യാത്രയയപ്പിന് ശേഷം അദ്ദേഹം രാത്രി 08:15 ന് പ്രയാഗ്‌രാജിൽ നിന്ന് ലഖ്‌നൗവിലേക്ക് പോകും.
അതേസമയം മഹാകുംഭമേളയിൽ തിരക്കേറുകയാണ് . ഇതിനോടകം 57 കോടിയോളം ഭക്തരാണ് കുംഭമേളയിൽ സ്നാനം ചെയ്യാൻ എത്തിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: