കൊച്ചി: കുടിവെള്ളം പോലും ഇല്ലാതാക്കുന്നതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ മദ്യനയം. മദ്യവ്യാപനത്തിന് സഹായകരമാകുന്ന നയങ്ങളാണ് കമ്മ്യൂണിസ്റ്റ് സർക്കാരുകൾ കേരളത്തിൽ നടപ്പാക്കുന്നതെന്ന് സീറോ മലബാര്‍സഭാ അല്‍മായ ഫോറം.
മദ്യവിൽപനയെ കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യമാണ് ധന–ടൂറിസം വകുപ്പുകൾക്ക് ഉള്ളത്. ഡ്രൈഡേ എടുത്തുകളയുന്നതടക്കമുള്ള ടൂറിസം വകുപ്പിന്റെ നയം പരസ്യമായ രഹസ്യവുമാണ്. മദ്യനയത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് വൈകുന്നത് പുതിയ കള്ളുഷാപ്പുകൾ അനുവദിക്കുന്നതു സംബന്ധിച്ചും, ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവയിൽ നിന്നു ഷാപ്പുകൾക്കു നിശ്ചയിച്ചിരിക്കുന്ന ദൂരപരിധിയുടെ കാര്യത്തിൽ ഇളവുകൾ നൽകാനുമാണ്.
ഏത് ഹീനമാർഗം ഉപയോഗിച്ചും ധന സമ്പാദനം നടത്തുക എന്നുള്ളതാണ് കമ്മ്യൂണിസ്റ്റ് സർക്കാറിന്റെ ലക്ഷ്യം.അതിന്റെ ഭാഗമായാണ് കേരളത്തിലെ ജനങ്ങൾ മുഴുവൻ മദ്യപാനികൾ ആകട്ടെ എന്ന ഉദ്ദേശ്യത്തോടുകൂടി പുതിയ ഉദാരമായ മദ്യനയം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.കേരളത്തിലെ ജനങ്ങൾക്ക് ശാരീരികമായും മാനസികമായും എന്ത് സംഭവിച്ചാലും മദ്യ ഉത്പാദനവും മദ്യ വിൽപ്പനയും വർധിക്കുകയും അതുവഴി സർക്കാറിന്റെ ഖജനാവ് നിറയുകയും ചെയ്യുകയാണ് സർക്കാരിന്റെ ലക്‌ഷ്യം.ഇത് കേരളത്തിലെ യുവതലമുറയെ ഭൂരിഭാഗത്തെയും ലഹരിക്ക് അടിമകളാക്കിത്തീർക്കുന്നു.
കുടിവെള്ളപ്രശ്‌നത്തിന്റെ രൂക്ഷത വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത് വന്നിട്ടും പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിലെ മദ്യനിര്‍മാണ കമ്പനിക്ക് അനുമതി നൽകിയത് കടുത്ത ജനദ്രോഹ നടപടിയാണ്.ബ്രൂവറി അനുമതി ജില്ലയിലെ കുടിവെള്ള ക്ഷാമം രൂക്ഷമാക്കും.സംസ്ഥാനത്ത് ഏറ്റവുമധികം വരള്‍ച്ച നേരിടുന്ന ജില്ലയാണ് പാലക്കാട്.അഞ്ചുവര്‍ഷത്തിനിടെ പാലക്കാട് ജില്ലയില്‍ വറ്റിയത് പതിനായിരത്തിലേറെ കിണറുകള്‍ ആണ്. ഇത്രതന്നെ കിണറുകളില്‍ ജലനിരപ്പ് ക്രമാതീതമായി താഴുകയും ചെയ്തുവെന്ന് ജില്ലാഭരണകൂടത്തിനും തദ്ദേശ, ഭൂജല വിഭാഗത്തിനും ഹരിത കേരള മിഷന്‍ നല്‍കിയ കണകണക്കുകള്‍ വ്യക്തമാക്കുന്നു.
മാത്രമല്ല പാലക്കാട് ജില്ലയിലെ മണ്ണ്, വെള്ളം, കൃഷി തുടങ്ങിയവയിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍, കുടിവെള്ള ലഭ്യത,പ്രദേശത്തെ ജനങ്ങളുടെ ആശങ്ക തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ മദ്യനിര്‍മാണ പ്ലാന്‍റുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ട്.ജനകീയ സമരത്തെത്തുടര്‍ന്ന് കോളക്കമ്പനി പൂട്ടിയ ജില്ലയാണ് പാലക്കാട്.പ്ലാച്ചിമടയിലെ കൊക്കൊ കോള പ്ലാന്‍റ് ഉദ്ഘാടനം തുടങ്ങിയ ശേഷമാണ് പൂട്ടിച്ചത്. മലമ്പുഴയില്‍ എത്രത്തോളം വെള്ളമുണ്ട് എന്ന കാര്യത്തിലും വ്യക്തതയില്ല. ബന്ധപ്പെട്ട വകുപ്പുകള്‍ പറയുന്ന കണക്കുകള്‍ പ്രകാരമുള്ള സംഭരണ ശേഷി മലമ്പുഴ ഡാമിന് ഇല്ലെന്നാണ് ഇല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന കാര്യം.
മദ്യം സംസ്ഥാനത്തുതന്നെ ഉൽപാദിപ്പിച്ച് ഇന്ത്യൻ നിർമിത-വിദേശമദ്യ ഉൽപാദനവും കയറ്റുമതിയും വർധിപ്പിക്കാനുമൊക്കെയാണ് സർക്കാറിന്റെ പരിപാടി.പുതിയ മദ്യനയം പ്രാവർത്തികമാകുന്നതോടെ, മദ്യത്തിൽ മയങ്ങിപ്പോയൊരു നാടായി കേരളം പരിണമിക്കുമെന്നുറപ്പാണ്.ലഹരിപദാർഥങ്ങൾ ഏതുമായിക്കൊള്ളട്ടെ, അവമൂലമുണ്ടാകുന്ന സാമൂഹികദുരന്തങ്ങൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തും മദ്യമുതലാളിമാർക്കു വേണ്ടിയുള്ള മദ്യനയം തയ്യാറാക്കുന്ന സർക്കാറിന്റെ പ്രതിബദ്ധത ആരോടാണ്? സർക്കാർ വീണ്ടും സ്വീകരിക്കുന്നത് മദ്യമൊഴുക്കുന്ന മദ്യനയം തന്നെയാണ്.പുതിയ ബാറുകളും മദ്യവിൽപ്പനശാലകളും തുറക്കാൻ സഹായിക്കുന്ന നയമാണ് ഇത്തവണയും സർക്കാർ ലക്ഷ്യമിടുന്നത്.
മദ്യമാണോ, അതോ നെല്ലാണോ പാലക്കാട്ടെ നെൽ വയലിൽ നിന്നും ഉൽപ്പാദിപ്പിക്കേണ്ടതെന്ന ചോദ്യവും പൊതുസമൂഹത്തിൽ ഉയർന്നു വരുന്നു. കർഷകരുടേയും കർഷക തൊഴിലാളികളുടേയും നാടിന്റെയും താൽപ്പര്യം കൃഷിക്ക് ഉപയോഗിക്കുന്ന വെള്ളം മദ്യ നിർമാണത്തിന് ഉപയോഗിക്കാൻ അനുവദിക്കരുത് എന്നാണ് . അത്തരം നീക്കത്തിൽ നിന്നും സർക്കാർ പിൻവാങ്ങണം. ജനങ്ങളുടെ താൽപ്പര്യത്തിന് നിരക്കാത്ത പദ്ധതികൾ ശ്രദ്ധയിൽ പെടുത്തുമ്പോൾ അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയ്യാറാക ണമെന്നും അൽമായ ഫോറം സർക്കാരിനോട് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: