മുംബൈ: ശ്വസിക്കാവുന്ന അതിവേഗ ഇന്‍സുലിന്‍ ആയ അഫ്രെസ്സ വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തും. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കായി വികസിപ്പിച്ചെടുത്ത, കുത്തിവയ്‌പ്പില്ലാത്ത ഇന്‍സുലിന്‍ ആണിത്. ഇന്‍ഹേലറിലൂടെയുള്ള അഫ്രെസ്സ (ഹ്യൂമന്‍ ഇന്‍സുലിന്‍) ഇന്‍ഹലേഷന്‍ പൗഡര്‍ വിതരണം ചെയ്യാനുള്ള അനുമതി പ്രമുഖ മരുന്നു കമ്പനിയായ സിപ്ലക്കാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നല്‍കിയിട്ടുള്ളത്.
മാന്‍കൈന്‍ഡ് കോര്‍പ്പറേഷന്‍ (യുഎസ്) നിര്‍മ്മിച്ച അഫ്രെസ്സ, പ്രമേഹമുള്ള മുതിര്‍ന്ന രോഗികളില്‍ ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് സിപ്ല പറഞ്ഞു.
ഭക്ഷണത്തിനു മുന്‍പേ എടുക്കുന്ന അഫ്രെസ്സ, വേഗത്തില്‍ രക്തപ്രവാഹത്തിലേക്ക് എത്തും, ഫലം 2 മുതല്‍ 3 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമെന്നും സിപ്ല പറയുന്നു. ദിവസേന ഒന്നിലധികം ഇന്‍സുലിന്‍ കുത്തിവയ്‌പ്പുകള്‍ ഒഴിവാകുന്നത് പ്രമേഹമുള്ളവര്‍ക്ക് ആശ്വാസകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: