തിരുവനന്തപുരം: ഒരു സംസ്ഥാനത്തെയും വ്യവസായ സൗഹൃദ റാങ്കിംഗ് നടത്തിയിട്ടില്ലെന്ന് വിവരാവകാശരേഖയ്ക്കുള്ള മറുപടിയില്‍ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ആയ പ്രമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് വ്യക്തമാക്കി. ബിസിനസ് റീഫോംസ് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാനങ്ങളെ ടോപ്പ് അച്ചീവര്‍, അച്ചീവര്‍, ഫാസ്റ്റ് മൂവര്‍, അസ്പയര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മറുപടിയിലുണ്ട്. മാത്യു കുഴല്നാടന് എംഎല്‍എയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു.
അതേസമയം ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ ഒന്നാമത്തേത് എന്നാണ് മന്ത്രി പി രാജീവ് നടത്തിയ അവകാശവാദമെന്ന് എം. എല്‍. എ പറഞ്ഞു. വ്യവസായ സൗഹൃദമാണ് കേരളമെന്ന് വ്യക്തമാക്കുന്ന രേഖ കാണിച്ചാല്‍ അംഗീകരിക്കാന്‍ തയ്യാറാണ്. ഒന്നാം റാങ്ക് എന്ന് പറയുന്നത് കേന്ദ്രമല്ല മന്ത്രി പി രാജീവ് ആണെന്നും, കോവിഡിനെ നേരിടുന്നതില്‍ നമ്പര്‍ വണ്‍ ആയിരുന്നെന്ന വ്യാജ പ്രചാരണത്തിന്റെ മാതൃക വ്യവസായത്തിന്റെ കാര്യത്തിലും പിണറായി സര്‍ക്കാര്‍ പിന്തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: