തിരുവനന്തപുരം:യുജിസി കരടിനെതിരെ നടത്തുന്ന കണ്‍വെന്‍ഷനില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അമര്‍ഷം പ്രകടിപ്പിച്ചതിന് പിന്നാലെ സര്‍ക്കാര്‍ തിരുത്തി. യുജിസി കരടിന് ‘എതിരായ’ എന്ന പരാമര്‍ശം നീക്കി. പകരം യുജിസി റെഗുലേഷന് ദേശീയ ഉന്നത വിദ്യാഭ്യാസ കണ്വെന്ഷന് എന്നാക്കി.
സര്‍ക്കുലര്‍ തിരുത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. യുജിസി കരടിനെതിരെയുളള കണ്‍വെന്‍ഷനില്‍ സര്‍ക്കാര്‍ ചെലവില്‍ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന സര്‍ക്കുലര്‍ ചട്ടവിരുദ്ധമെന്ന് രാജ്ഭവന് പ്രതികരിച്ചു.ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നിലപാട് അറിയിക്കുകയായിരുന്നു.
വ്യാഴാഴ്ചയാണ് കേരളം സംഘടിപ്പിക്കുന്ന കണ്വെന്ഷന്. ഗവര്‍ണര്‍ എതിര്‍ത്ത സാഹചര്യത്തില്‍ കണ്ണൂര്‍ വി സി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: