തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ റാഗിംഗില്‍ പ്രതികളായ ഏഴ് വിദ്യാര്‍ഥികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്, പാര്ത്ഥന്, അലന്, ശ്രാവണ്‍, സല്മാന് എന്നിവരെയാണ് വിട്ടയച്ചത്.
സംഭവത്തില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ റാഗിംഗിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കഴക്കൂട്ടം പൊലീസ് വിദ്യാര്‍ത്ഥികളെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്നാല്‍ രണ്ടു വര്‍ഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമുള്ള കുറ്റമായതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത് എന്നാണ് പൊലീസ് ഭാഷ്യം. പ്രതികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ദാഹിച്ച് വെളളം ചോദിച്ചപ്പോള്‍ കുപ്പിയിലുണ്ടായിരുന്ന വെളളത്തില്‍ തുപ്പിയ ശേഷം കുടിക്കാന്‍ നല്‍കിയെന്നും പരാതി ഉണ്ടായിരുന്നു.
എസ് എഫ് ഐ പ്രവര്‍ത്തകരാണ് പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: