ന്യൂദൽഹി : മഹാ കുംഭമേളയെ മൃത്യുകുംഭം എന്ന് വിശേഷിപ്പിച്ച മമത ബാനർജിയുടെ പ്രസ്താവനയെ വിമർശിച്ച് ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ (എഐഐഎ) പ്രസിഡന്റ് മൗലാന സാജിദ് റാഷിദി. ഒരാളുടെ വിശ്വാസവുമായി കളിക്കുന്നതും മറ്റൊരാളുടെ വിശ്വാസത്തെ ആക്രമിക്കുന്നതും തെറ്റാണെന്ന് റാഷിദി പറഞ്ഞു.
‘ മമത ബാനർജിയോട് എനിക്ക് ചോദിക്കണം, അവർ ഒരു ഹിന്ദുവല്ലേ? അവർ മഹാ കുംഭമേളയിൽ വിശ്വസിക്കുന്നില്ലേ, അതും അവർ വ്യക്തമാക്കണം. എന്തെങ്കിലും പറയുന്നതിനുമുമ്പ്, ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെയാണ് നമ്മൾ ആക്രമിക്കുന്നതെന്ന് ചിന്തിക്കണം, അത് വളരെ തെറ്റാണ്, എത്ര അപലപിച്ചാലും മതിയാകില്ല. ആ പ്രസ്താവനയ്‌ക്ക് അവർ ഹിന്ദുക്കളോട് മാപ്പ് പറയണം.‘ – റാഷിദി പറഞ്ഞു.
നേരത്തെ സന്യാസിമാരും, ഹിന്ദു വിശ്വാസികളും, മമതയ്‌ക്കെതിരെ രംഗത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: