Kerala

കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കണ്ടെത്തി, മൊബൈല്‍ ഫോണ്‍ കൈവശം വച്ചതില്‍ അധ്യാപകര്‍ ശകാരിച്ചതില്‍ മനോവിഷമം

മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ട യുവാവാണ് പെണ്‍കുട്ടിയെ രാത്രി വൈകി സൈക്കിള്‍ ചവിട്ടി വരുന്നത് കണ്ടത്

Published by

കൊച്ചി:: കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വ്യാപക തെരച്ചിനൊടുവില്‍ കണ്ടെത്തി. വല്ലാര്‍പാടം പളളി ഭാഗത്ത് നിന്നാണ് വടുതല സ്വദേശിനി തന്‍വി(12) യെ കണ്ടെത്തിയത്. രാത്രി 11.30ഓടെയാണ് കുട്ടിയെ കണ്ടെത്തിയത്.

സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ആണ് സ്‌കൂള്‍ വിട്ട ശേഷം കാണാതായത്. വൈകിട്ട് അഞ്ച് മണിക്ക് പച്ചാളത്ത് വച്ച് തന്‍വി സൈക്കിളില്‍ വരുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. യൂണിഫോമിലായിരുന്നു പെണ്‍കുട്ടി.

സ്‌കൂളില്‍ വച്ച് തന്‍ വിയില്‍ നിന്ന് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ശകാരിക്കുകയും വീട്ടിലറിയിക്കുകയും ചെയ്തു. ഇതിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടില്‍ പോകാതെ മാറി നില്‍ക്കുക ആയിരുന്നു.മാതാവിന്റെ മൊബൈല്‍ ഫോണാണ് കുട്ടിയുടെ പക്കലുണ്ടായിരുന്നത്.

വൈകിട്ടും സ്‌കൂള്‍ വിട്ട് കുട്ടി എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് അവരെയും കൂട്ടി പൊലീസ് വ്യാപക തെരച്ചില്‍ തുടങ്ങി.

ഇതിനിടെ മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ട യുവാവാണ് പെണ്‍കുട്ടിയെ രാത്രി വൈകി സൈക്കിള്‍ ചവിട്ടി വരുന്നത് കണ്ടത്. ഇയാള്‍ ചോദിച്ചപ്പോള്‍ കുട്ടി കാര്യങ്ങള്‍ പറയുകയും തുടര്‍ന്ന് യുവാവ് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

നായരമ്പലത്താണ് കുട്ടിയുടെ അമ്മയുടെ വീട്. നായരമ്പലത്തിലെ ക്ഷേത്രത്തില്‍ പോയിരുന്ന ശേഷം സൈക്കിളില്‍ തിരിച്ച വരവെയാണ് യുവാവിെന്റ ശ്രദ്ധയില്‍ പെട്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by