Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹിന്ദുമതത്തിലെ പുനര്‍ജന്മസങ്കല്‍പം പലര്‍ക്കും തിയറിയാണ്; പക്ഷെ എനിക്കത് സത്യമാണ്: ശ്രീ എം

ഹിന്ദുമതത്തിലെ പുനര്‍ജന്മസങ്കല്‍പം പലര്‍ക്കും തിയറിയാണെങ്കില്‍ തനിക്ക് അത് അങ്ങിനെയല്ലെന്നും അത് സത്യമാണെന്നും സന്യാസി വര്യനായ ശ്രീ എം. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീ എം ഈ അഭിപ്രായപ്രകടനം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2025, 11:48 pm IST
inKerala

തിരുവനന്തപുരം: ഹിന്ദുമതത്തിലെ പുനര്‍ജന്മസങ്കല്‍പം പലര്‍ക്കും തിയറിയാണെങ്കില്‍ തനിക്ക് അത് അങ്ങിനെയല്ലെന്നും അത് സത്യമാണെന്നും സന്യാസി വര്യനായ ശ്രീ എം. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീ എം ഈ അഭിപ്രായപ്രകടനം നടത്തിയത്.

മുജ്ജന്മത്തില്‍ ഹിമാലയത്തിലാണ് താന്‍ ജനിച്ച് വളര്‍ന്നതെന്ന് ശ്രീ എം വിശ്വസിക്കുന്നു. പിന്നീട് പുനര്‍ജന്മത്തില്‍ തിരുവനന്തപുരത്ത് മുംതാസ് അലിഖാന്‍ എന്ന പേരില്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിക്കുകയായിരുന്നുവെന്നും ശ്രി എം പറയുന്നു. ഇദ്ദേഹം രചിച്ച ആത്മകഥയിലും താന്‍ മുജ്ജന്മത്തില്‍ ഹിമാലയത്തിലാണ് ജീവിച്ചിരുന്നതെന്ന് അവകാശപ്പെടുന്നു. ഹിമാലയത്തില്‍ കഴിഞ്ഞ ജന്മത്തില്‍ ജീവിക്കുമ്പോഴും ഗുരു ബാബാജി തന്റെ ജീവിതത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ജന്മത്തില്‍ തിരുവനന്തപുരത്ത് മുംതാസ് അലിഖാനായി ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച തന്റെ ജീവിതത്തിലേക്ക് ഒമ്പതാമത്തെ വയസ്സില്‍  ഒരു അസാധാരണ മനുഷ്യന്‍ കടന്നുവരികയായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലേക്കാണ് ഇയാള്‍ വന്നത്. അദ്ദേഹം എന്റെ തലയില്‍ കൈവെച്ചതിന് ശേഷം പോയി. തിരുവനന്തപുരത്ത് അന്ന് വന്ന് തന്റെ തലയില്‍ സ്പര്‍ശിച്ചത് ഗുരു ബാബാജി ആണെന്നും ശ്രീ എം പറയുന്നു. അത് തന്നില്‍ വലിയൊരു മാറ്റമുണ്ടാക്കി എന്ന് പറയുന്നു. പിന്നീട് 19ാം വയസ്സില്‍ ഞാന്‍ ഹിമാലയത്തിലേക്ക് ആരോടും പറയാതെ പോവുകയായിരുന്നു. പിന്നീട് ഏറെ നാള്‍ ഹിമാലയത്തില്‍ അലഞ്ഞുനടന്നശേഷമാണ് ഒരു ദിവസം ഗുരുവായ ബാബാജിയെ കണ്ടുമുട്ടുന്നത്.

“കഴിഞ്ഞ ജന്മത്തില്‍ ബ്രാഹ്മണനായി ജീവിച്ച ഒരാള്‍ ഈ ജന്മത്തിലും ബ്രാഹ്മണനായി തന്നെ ജനിക്കണം എന്നില്ല. ഒരു ജന്മത്തില്‍ ക്രിസ്ത്യന്‍ ആയി ജനിച്ച ആള്‍ അടുത്ത ജന്മത്തിലും ക്രിസ്ത്യന്‍ തന്നെയായി ജനിക്കണമെന്നില്ല. ആത്മാവിന്റെ ഇംഗിതമനിസുരിച്ച് പുരുഷനായിരുന്ന ഒരാള്‍ അടുത്ത ജന്മത്തില്‍ സ്ത്രീയായും ജനിക്കാം”- ശ്രീം എം പറയുന്നു.

പല ജന്മങ്ങള്‍ താന്‍ ജനിച്ചിട്ടുണ്ടെന്ന് ശ്രീ എം തന്റെ ആത്മകഥയായ അപ്രന്‍റീസ് ടു എ ഹിമാലയന്‍ മാസ്റ്റര്‍ എന്ന പുസ്തകത്തില്‍ അവകാശപ്പെടുന്നു. “കൃഷ്ണന്റെ സമയത്ത് തന്നെ ഞാന്‍ ജനിച്ചിട്ടുണ്ട്. അന്ന് ഞാന്‍ ഒരു സ്ത്രീയായിട്ടാണ് ജനിച്ചത്. പിന്നെ ജയ്സാല്‍മീറിലെ രാജകുടുംബത്തില്‍ ഞാന്‍ ജനിച്ചിട്ടുണ്ട്. അന്നും ഗുരുവായ ബാബാജി എന്റെ ജീവിതത്തില്‍ കടന്നുവന്നിട്ടുണ്ട്. ജയ് സാല്‍മീര്‍ രാജകുടുംബത്തിന് വേണ്ടിയുള്ള വസ്ത്രധാരണരീതി സൃഷ്ടിച്ച് കൊടുത്തത് തന്റെ ഗുരു ബാബാജിയാണ് അന്ന് ജയ്സാല്‍മീറില്‍ യുദ്ധം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നോട് ബാബാജി യുദ്ധം മതിയാക്കി മുഴുവന്‍ സമയ ആത്മീയതയിലേക്ക് തിരിയാന്‍ ആവശ്യപ്പെട്ടു. “- ശ്രീ എം പറയുന്നു.

ഭഗവദ് ഗീതയില്‍ കൃഷ്ണന്‍ അര്‍ജുനനോട് പറയുന്നുണ്ട് “എന്തൊക്കെ ആത്മീയ സാധന നടത്തുന്നോ അതൊക്കെ നിനക്ക് ബാങ്ക് ബാലന്‍സ് പോലെയാണ്. പിന്നീട് ജനിക്കുമ്പോള്‍ വീണ്ടും പൂജ്യത്തില്‍ നിന്നും തുടങ്ങേണ്ടി വരില്ല” എന്ന്. പുനര്‍ജന്മത്തെക്കുറിച്ചുള്ള സൂചനയാണ് കൃഷ്ണന്‍ ഈ വചനത്തിലൂടെ നല്‍കുന്നത്.-ശ്രീ എം പറയുന്നു.

പല ജന്മങ്ങള്‍ ജനിക്കുന്ന നമ്മള്‍ക്ക് ഒരിയ്‌ക്കല്‍ അവസാന ജന്മം കിട്ടും. അതിന് ശേഷം പുനര്‍ജന്മമുണ്ടാകില്ലെന്നും ശ്രീ എം പറയുന്നു. “ചിലര്‍ക്ക് ചെറിയപ്രായത്തിലെ അവസാന ജന്മം ലഭിക്കും. ചിലര്‍ക്ക് പല ജന്മങ്ങള്‍ ജനിക്കേണ്ടതായി വരും. രമണ മഹര്‍ഷിക്ക് 14ാം വയസ്സില്‍ ഈ ബോധോദയം ഉണ്ടായി. ആരും പഠിപ്പിച്ച് കൊടുത്തിട്ടല്ല. തന്നെ ഉണ്ടായതാണ്. താന്‍ ശരീരത്തിന് പുറത്തുള്ള എന്തോ ഒന്നാണെന്ന് രമണ മഹര്‍ഷി അറിഞ്ഞിരുന്നു. ആത്മാവായി പുറത്തുകടന്ന രമണമഹര്‍ഷി തന്റെ ശരീരം അവിടെ കിടക്കുന്നത് കണ്ടു. താന്‍ ആ ശരീരമല്ലെങ്കില്‍ പിന്നെ ആരാണ് എന്ന ചോദ്യം രമണമഹര്‍ഷിയുടെ ഉള്ളില്‍ ഉണ്ടായി.” .-ശ്രീ എം പറയുന്നു.

Tags: SpiritualityLatest infoMShriMMaheshwarnathbabaBabajirebirth #Reincarnation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.