ന്യൂഡൽഹി: ഹരിയാന, മഹാരാഷ്ട്ര, ഡൽഹി തിരഞ്ഞെടുപ്പുകളിലെ ബിജെപി വിജയത്തിന് പിന്നാലെ ബിഹാറിലും, പശ്ചിമ ബംഗാളിലും വിജയതന്ത്രങ്ങളുമായി ബിജെപി.
വോട്ടർമാരുടെ പിന്തുണ ഉറപ്പുവരുത്തുന്നതിനായി ഡൽഹിയുടെ മുക്കിലും മൂലയിലും ആർഎസ്എസ് 50,000 യോഗങ്ങളായിരുന്നു വിളിച്ചുചേർത്തത്. ഇപ്പോൾ വരാനിരിക്കുന്ന ബിഹാർ, പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പുകളിലും ഈ രീതി ആവർത്തിക്കുമെന്നാണ് സൂചന .
ബിജെപിയുടെ വിജയം ഉറപ്പാക്കാൻ ‘മിഷൻ ത്രിശൂൽ’ എന്നപേരിൽ പുതിയ ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് . മൂന്ന് നിർണായക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ‘മിഷൻ ത്രിശൂൽ’ . തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബിഹാറിലുടനീളം ആർ എസ് എസ് ശാഖകളുടെ എണ്ണം വർദ്ധിപ്പിക്കാനും ലക്ഷ്യമുണ്ട്.സമഗ്രമായ ബൂത്ത് തല സർവേ അവലോകന യോഗം മാർച്ചിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: