പത്തനംതിട്ട: പുലര്‍ച്ചെ മുതല്‍ കോഴി കൂവുന്നത് കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന പരാതിയില്‍ നടപടിയെടുത്ത് ആര്‍ഡിഒ.കോഴിക്കൂട് മാറ്റി സ്ഥാപിക്കാന്‍ ഉത്തരവിട്ടു.
അടൂര്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണക്കുറുപ്പിന്റെ പരാതിയിലാണ് നടപടി.രാധാകൃഷ്ണക്കുറുപ്പിന്റെ അയല്‍വാസിയായ അനില്‍ കുമാര്‍ വീടിന് മുകളിലാണ് കോഴിക്കൂട് സ്ഥാപിച്ചിട്ടുളളത്.
പുലര്‍ച്ചെ മൂന്ന് മണി മുതല്‍ കോഴി കൂവുന്നത് സൈ്വര ജീവിതത്തിന് തടസമുണ്ടാക്കുന്നതായി രാധാകൃഷ്ണക്കുറുപ്പ് അടൂര്‍ ആര്‍ഡിഒയ്‌ക്ക് പരാതി നല്‍കി.തുടര്‍ന്ന് ആര്‍ഡിഒ സ്ഥലത്ത് പരിശോധന നടത്തിയാണ് കോഴിക്കൂട് മാറ്റി സ്ഥാപിക്കാന്‍ ഉത്തരവ് ഇറക്കിയത്.
ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനുള്ളില്‍ കൂട് മാറ്റി സ്ഥാപിക്കണമെന്നാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: