India

ലാലു യാദവിനും മകനും വേറൊരു പണിയുമില്ല : എന്തെങ്കിലും സംഭവം നടക്കാൻ കാത്തിരിക്കുകയാണ് : ആർജെഡി തലവന്റെ വായടപ്പിച്ച് ബിജെപി

മഹാ കുംഭമേളയ്ക്ക് അർത്ഥമില്ലെന്നും മണ്ടത്തരവുമെന്നാണ് ലാലു യാദവ് പറഞ്ഞത്. ഇത് ഉപയോഗശൂന്യമാണെന്നും ലാലു പറഞ്ഞു

Published by

ന്യൂദൽഹി: ന്യൂദൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചതിനെ തുടർന്ന് വിവാദ പ്രസ്താവന നടത്തിയ ലാലു പ്രസാദ് യാദവിന് തക്കതായ മറുപടി നൽകി ബിജെപി നേതാവ് ഷാനവാസ് ഖാൻ. ലാലു യാദവും തേജസ്വി യാദവും എന്തെങ്കിലും സംഭവം നടക്കാൻ കാത്തിരിക്കുകയാണെന്നും അതിൽ രാഷ്‌ട്രീയം കളിക്കാൻ ഒരുമ്പിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ആളുകൾക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല അതുകൊണ്ടാണ് അവർ ഇപ്പോൾ അപകടത്തിൽ നിന്ന് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത്. അപകടത്തെക്കുറിച്ച് അന്വേഷണ ഏജൻസികൾ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്നും ഈ ദൗർഭാഗ്യകരമായ സംഭവം അന്വേഷിച്ചുവരികയാണെന്നും ബിജെപി നേതാവ് പറഞ്ഞു.

ഇരകൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകിവരുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ഈ ദാരുണമായ സംഭവത്തിൽ നിന്ന് രാഷ്‌ട്രീയ നേട്ടങ്ങൾ ഉണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂദൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട സംഭവത്തെ മഹാ കുംഭമേളയുമായി ബന്ധിപ്പിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം മഹാ കുംഭമേളയ്‌ക്ക് അർത്ഥമില്ലെന്നും മണ്ടത്തരവുമെന്നാണ് ലാലു യാദവ് പറഞ്ഞത്. ഇത് ഉപയോഗശൂന്യമാണെന്നും ലാലു പറഞ്ഞു. കൂടാതെ സർക്കാരിനെ വിമർശിച്ച ലാലു റെയിൽവേ മന്ത്രി അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ആരോപിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക